Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദിവസ വാടകക്ക് കാറുകളെടുത്ത് മറിച്ചു വിൽക്കുന്നത് ഹോബി; സംസ്ഥാനത്തിനത്തിന് അകത്തും പുറത്തമായി മുഹമ്മദലി വിൽപ്പന നടത്തിയത് 48 കാറുകൾ; തൊട്ടിൽപാലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഉപയോഗിച്ചിരുന്നത് കർണാടക സിംകാർഡ്; പിന്നിൽ വൻ തട്ടിപ്പു സംഘമെന്ന് സൂചന

ദിവസ വാടകക്ക് കാറുകളെടുത്ത് മറിച്ചു വിൽക്കുന്നത് ഹോബി; സംസ്ഥാനത്തിനത്തിന് അകത്തും പുറത്തമായി മുഹമ്മദലി വിൽപ്പന നടത്തിയത് 48 കാറുകൾ; തൊട്ടിൽപാലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഉപയോഗിച്ചിരുന്നത് കർണാടക സിംകാർഡ്; പിന്നിൽ വൻ തട്ടിപ്പു സംഘമെന്ന് സൂചന

ജാസിം മൊയ്തീൻ

കോഴിക്കോട്: കാറുകൾ വാടകക്ക് എടുത്ത് മറിച്ചുവിൽക്കുന്നയാൾ പിടിയിൽ. കോഴിക്കോട് തൊട്ടിൽപാലം കാവിലുംപാറ കാര്യാട്ട് മുഹമ്മദ്അലിയാണ് അറസ്റ്റിലായത്. താമരശ്ശേരി പൊലീസാണ് കഴിഞ്ഞ ദിവസം മുഹമ്മദ്അലിയെ അറസ്റ്റ് ചെയ്തത്. പൂനൂരിൽ നിന്നും വാടകക്ക് എടുത്ത ഐട്വന്റി കാർ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അലിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അലി അറസ്റ്റിലായെന്ന് അറിഞ്ഞതോടെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി നിരവധി പേർ താമരശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിത്തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസ വാടകക്കും മാസ വാടകക്കും എടുത്ത 48 വാഹനങ്ങൾ ഇത്തരത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി വിൽപന നടത്തിയിട്ടുണ്ടെന്ന് മുഹമ്മദ്അലി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് പൂനൂരിൽ നിന്നും വിവാഹ ആവശ്യത്തിന് രണ്ട് ദിവസത്തേക്ക് എന്ന് പറഞ്ഞാണ് പ്രതി ഹ്യൂണ്ടായ് ഐട്വന്റി കാർ വാടകക്ക് എടുത്തത്. എന്നാൽ ഈ കാർ പിന്നീട് യഥാർത്ഥ ഉടമക്ക് തിരികെ ലഭിച്ചില്ല. ഇതോടെ ഉടമ പരാതി നൽകുകയായിരുന്നു. ഈ കേസിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതി തൊട്ടിൽപാലത്തും പരിസര പ്രദേശങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു.

പ്രദേശത്തെ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമാണ് പ്രതി. ഇയാൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയവരെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. പൂനൂരിൽ നിന്നും വാടകക്ക് എടുത്ത കാർ പ്രതിയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കർണാടക സിം കാർഡ് ഉപയോഗിച്ചാണ് പ്രതി തൊട്ടിൽപാലത്ത് ഒളിവിൽ കഴിഞ്ഞിരുന്നത്. കാറുകൾ വിൽപന നടത്താൻ പ്രതിയെ സഹായിക്കുന്നവർ തന്നെയാണ് തൊട്ടിൽപാലത്ത് ഒളിത്താവളം ഒരുക്കിയതും എന്നാണ് പൊലീസ് നിഗമനം. ദിവസ വാടകക്കും മാസ വാടകക്കും കാറുകൾ എടുത്താണ് പ്രതി വിൽപന നടത്തുന്നത്. വാടക നൽകുന്നവരുടെ വിശ്വാസം പിടിച്ചുപറ്റാൻ തുടക്കത്തിൽ വാഹനം വിൽപന നടത്തുന്നതു വരെ കൃത്യമായി വാടക നൽകാറുമുണ്ട്.

വിൽപന നടത്തിയതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങുകയോ സിംകാർഡ് ഉപേക്ഷിക്കുകയോ ആണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ 48 കാറുകൾ പ്രതി വിൽപന നടത്തിയിട്ടുണ്ടെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മദിച്ചിട്ടുണ്ട്. പ്രതിയിൽ നിന്നും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന മറ്റു സംഘങ്ങളുടെ വിവരങ്ങലും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളെയും മുഹമ്മദ് അലിയെ സഹായിക്കുന്നവരെയും പൊലീസ് നിരീക്ഷിച്ച് വരികയാണ്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

താമരശ്ശേരി ഡിവൈഎസ്‌പി പൃഥ്വിരാജിന്റെ നിർദേശ പ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർ എംപി. രാജേഷ്, എസ്ഐമാരായ രാജീവ് ബാബു, വി.കെ.സുരേഷ്, അനിൽകുമാർ, ഹരീഷ്, എഎസ്ഐ ഷിബിൽ ജോസഫ്, സിപിഒ മണിലാൽ എന്നിവരാണു പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP