Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കപ്പയും ഇനി ബ്രാൻഡാകുന്നു; സംരഭം ഒരുങ്ങുന്നത് തൊടുപുഴയിലെ കാഡ്സ് കർഷക കമ്പനിയുടെ നേതൃത്വത്തിൽ;വിഭവം കയറ്റുമതി ചെയ്യുക കാഡ്സ് ഉണക്കക്കപ്പ എന്ന പേരിൽ

കപ്പയും ഇനി ബ്രാൻഡാകുന്നു; സംരഭം ഒരുങ്ങുന്നത് തൊടുപുഴയിലെ കാഡ്സ് കർഷക കമ്പനിയുടെ നേതൃത്വത്തിൽ;വിഭവം കയറ്റുമതി ചെയ്യുക കാഡ്സ് ഉണക്കക്കപ്പ എന്ന പേരിൽ

സ്വന്തം ലേഖകൻ

ഇടുക്കി: അങ്ങിനെ നമ്മുടെ കപ്പയും ബ്രാർഡാകുന്നു.തൊടുപുഴയിലെ കാഡ്സ് കർഷക കമ്പനിയാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നൽകുന്നത്.36 മണിക്കൂർ
കൊണ്ട് പച്ചക്കപ്പ ഉണക്കി ബ്രാൻഡ് ചെയ്ത് നൽകുകയാണ് രീതി.കാഡ്സ് ഉണക്കക്കപ്പ എന്ന ബ്രാൻഡ് പേരിലാണ് കയറ്റുമതിക്ക് യോഗ്യമായ ഗുണനിലവാരത്തിൽ പച്ചക്കപ്പ സംസ്‌കരിച്ച് നൽകുന്നത്. കേരള അഗ്രി ഡെവലപ്മെന്റ് ആൻഡ് സസ്‌റ്റൈനബിൾ പ്രൊഡ്യൂസ് കമ്പനി എന്ന കാഡ്സ് തൊടുപുഴയിലെ ഏറ്റവും വലിയ കർഷക കൂട്ടായ്മയാണ്.

കാഡ്‌സിന്റെ കീഴിൽ തൊടുപുഴയിൽ വില്ലേജ് സ്‌ക്വയർ എന്ന പേരിൽ ഒരു ഗ്രാമം ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് പച്ചക്കപ്പ സംസ്‌കരണ യൂണിറ്റ്.ദിവസം രണ്ടു ടൺ പച്ചക്കപ്പ ഉണക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. വിലക്കുറവിൽ വലയുന്ന കർഷകർക്ക് ആശ്വാസവും പിന്തുണയും നൽകുകയാണ് കാഡ്സ്.കർഷകർക്ക് കപ്പ കാഡ്‌സിൽ എത്തിച്ച് ഉണക്കക്കപ്പയാക്കി കൊണ്ടുപോകാം. കിലോയ്ക്ക് 11.50 രൂപയാണ് സംസ്‌കരണചെലവ്. കപ്പ ഉണക്കി കർഷകന്റെ പേരിൽതന്നെ ബ്രാൻഡ് ചെയ്ത് ബാഗിലാക്കി നൽകും. കർഷകന്റെ പേരും വിലാസവും എല്ലാം ബാഗിൽ ഉണ്ടാവും. ഉണക്കക്കപ്പ കിലോയ്ക്ക് 90 രൂപയ്ക്ക് കാഡ്സ് തന്നെ സംഭരിക്കും.മൂന്നര കിലോ പച്ചക്കപ്പ സംസ്‌കരിച്ചാൽ ഒരു കിലോ ഉണക്കക്കപ്പ കിട്ടും. പച്ചക്കപ്പയ്ക്് ഇപ്പോൾ പത്തു രൂപയാണ്. മൂന്നര കിലോയ്ക്ക് 35 രൂപ. ഉണക്കാനുള്ള ചെലവ് കിലോയ്ക്ക് 11.50 പ്രകാരം 40.25. ആകെ ചെലവ് 75.25 രൂപ. ഒരു കിലോ ഉണക്കക്കപ്പ കാഡ്സ് എടുക്കുന്നത് 90 രൂപയ്ക്കാണ്. കർഷകർക്ക് 15 രൂപ അധികം കിട്ടും. കിലോയ്ക്ക് ശരാശരി അഞ്ച് രൂപ അധികം.ഡ്രയറിൽ ഉണക്കിയ കപ്പയ്ക്ക് ചില്ലറ വില 130 രൂപ വരെയുണ്ട്. ചുരുക്കത്തിൽ നഷ്ടം സഹിച്ച് പച്ചക്കപ്പ വിൽക്കുന്നത് ഒഴിവാക്കാം.

കപ്പ സംസ്‌കരിക്കാനുള്ള അധിക കൂലിച്ചെലവും തൊഴിലാളിക്ഷാമവും മറക്കുകയും ചെയ്യാം.കപ്പ ഉണക്കി സംസ്‌കരിച്ച് നൽകാൻ കാഡ്‌സിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫെബ്രുവരി രണ്ടാംവാരംവരെ ബുക്കിങ് ആയതായി കമ്പനി ചെയർമാൻ ആന്റണി കണ്ടിരിക്കൽ പറഞ്ഞു. 40 ലക്ഷം രൂപയുടെ ഹൈടെക് ഡ്രയർ ആണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. യൂണിറ്റിൽ 12 സ്ത്രീകൾ ഉൾപ്പെടെ 18 പേർ ജോലി ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP