Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോളാർ കേസിൽ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ല; ഇരയുടെ പരാതിയിൽ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടണം;ആരെ ശിക്ഷിക്കണം രക്ഷിക്കണമെന്നത് സർക്കാരല്ല തീരുമാനിക്കുന്നതെന്നും സി ദിവാകരൻ

സോളാർ കേസിൽ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ല; ഇരയുടെ പരാതിയിൽ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടണം;ആരെ ശിക്ഷിക്കണം രക്ഷിക്കണമെന്നത് സർക്കാരല്ല തീരുമാനിക്കുന്നതെന്നും സി ദിവാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കേസിൽ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സിപിഐ നേതാവ് സി ദിവാകരൻ ഇരയുടെ പരാതിയിൽ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടണം. ആരെ ശിക്ഷിക്കണം ആരെ രക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സർക്കാരല്ലെന്നും സി ദിവാകരൻ എംഎൽഎ. പ്രതികരിച്ചു.

സോളാർ കേസ് സിബിഐക്ക് വിട്ടതിന് നിയമസഭാ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷം ഉന്നയിച്ച ഗുരുതരമായ വിഷയമാണിത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേസ് കൈമാറാൻ തീരുമാനമെടുത്തതുകൊണ്ടാണ് വലിയ രാഷ്ട്രീയ പ്രധാന്യം ലഭിച്ചത്. സ്വാഭാവികമായ കാലാവസ്ഥയിൽ ഒരുകേസ് സിബിഐക്ക് വിടുന്നതിന് ഇത്ര വലിയ ബഹളത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സിബിഐയുടെ കുറ്റവിചാരണയ്ക്ക് എന്തുകൊണ്ട് നേരത്തെ വിട്ടില്ല എന്നതാണ് യുഡിഎഫ് ചോദിക്കുന്നത്. കേസ് കൈമാറാൻ കാലതാമസം വന്നതാണ് അവരുടെ പ്രശ്നം. ഒരു കേസ് എപ്പോൾ സിബിഐയ്ക്ക് വിടണമെന്ന് സർക്കാരാണ് തീരുമാനിക്കുകയെന്നും ദിവാകരൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP