Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നാലാം മത'മെന്ന വിഷയവുമായി പ്രത്യയശാസ്ത്ര വിമർശനം ഉയർത്തി സി രവിചന്ദ്രൻ; ഒപ്പം ഡോ. ആരിഫ് ഹുസൈൻ, ഡോ രാകേഷ്, വീണ വി, വിൻസെന്റ് കുരീപ്പുഴ, ചന്ദ്രശേഖർ രമേശ്, സാബു ജോസ്, തുടങ്ങിയ പ്രഭാഷകർ; റിപ്പബ്ലിക്ക് ദിനത്തിൽ വൈവിധ്യമായ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാർ ഒരുക്കി എസ്സെൻസ് കൊല്ലം

'നാലാം മത'മെന്ന വിഷയവുമായി പ്രത്യയശാസ്ത്ര വിമർശനം ഉയർത്തി സി രവിചന്ദ്രൻ; ഒപ്പം ഡോ. ആരിഫ് ഹുസൈൻ, ഡോ രാകേഷ്, വീണ വി, വിൻസെന്റ് കുരീപ്പുഴ, ചന്ദ്രശേഖർ രമേശ്, സാബു ജോസ്, തുടങ്ങിയ പ്രഭാഷകർ; റിപ്പബ്ലിക്ക് ദിനത്തിൽ വൈവിധ്യമായ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാർ ഒരുക്കി എസ്സെൻസ് കൊല്ലം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ കൊല്ലം യൂണിറ്റിന്റെ അഞ്ചാം വാർഷിക പരിപാടി ജനുവരി 26ന് ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ 5 വരെ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപമുള്ള സീ പേൾ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ലിബറോ-2021 എന്ന് പേരിട്ട സെമിനാറിൽ സി രവിചന്ദ്രൻ,ഡോ രാകേഷ്, വീണ വി, വിൻസെന്റ് കുരീപ്പുഴ, ചന്ദ്രശേഖർ രമേശ്, സാബു ജോസ്, തുടങ്ങിയ പ്രഭാഷകർ പങ്കെടുക്കും. കേവല തൈലം എന്നപേരിൽ താൻ അവതരിപ്പിച്ച പ്രത്യയശാസത്ര വിമർശനത്തിന്റെ തുടർച്ചയാണ്, 'നാലംമതം' എന്ന വിഷയത്തിൽ സി രവിചന്ദ്രൻ ഇവിടെ അവതരിപ്പിക്കുന്നുത്. കേവല യുക്തിവാദികൾ എന്ന് പറഞ്ഞ് ഇഎംഎസ് അടക്കമുള്ള മാർക്വിസ്റ്റ് സൈദ്ധാന്തികർ ഒരുകാലത്ത് കേരളത്തിലെ യുക്തിവാദികളെ വിമർശിച്ചത് ചൂണ്ടിക്കാട്ടി സി രവിചന്ദ്രൻ നടത്തിയ 'കേവല തൈലം' എന്ന പ്രഭാഷണം കേരളീയ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത്.

'ജീവന്റെ രസതന്ത്രം മരണത്തിന്റെയും' എന്ന വിഷയമാണ് ഡോ ആരിഫ് ഹുസൈൻ തെരുവത്ത് അവതരിപ്പിക്കുന്നത്. 'എന്നെ കൊല്ലാതിരിക്കാൻ പറ്റ്‌വോ' എന്ന തലക്കെട്ടിലാണ് ചന്ദ്രശേഖർ രമേഷ് തന്റെ വിഷയം അവതരിപ്പിക്കുന്നത്. 'ആത്മാവ്' എന്ന വിഷയത്തിൽ ഡോ സാബു ജോസഫും, 'പഴയകുപ്പിയിലെ പഴയവീഞ്ഞ്' എന്ന വിഷയത്തിൽ വീണയും, 'വീഞ്ഞുപാത്രത്തിന്റെ രക്തത്തുള്ളികൾ' എന്ന വിഷയത്തിൽ വിൻസന്റ് കുരീപ്പുഴയും സംസാരിക്കും.

പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമാണ്. പരിപാടി പൂർണമായും ഫേസ്‌ബുക്കിൽ ലൈവ് ആയി സംപ്രേഷണം ചെയ്യുന്നതാണെന്നും സംഘാടകർ അറിയിച്ചു.

Phone: 9645671914, 7025444258, 8943953907
Event link: https://essenseglobal.com/event/libero21-kollam/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP