Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാരുമായി ബന്ധപ്പെട്ട പരാതികൾ ബ്രാഞ്ച് തലത്തിൽ കുറിച്ചെടുക്കും; പരിഹാരം ഉറപ്പാക്കേണ്ടത് മേൽഘടകം; സെക്രട്ടേറിയറ്റിലെ കാര്യമെങ്കിൽ സംസ്ഥാന കമ്മിറ്റി മുഖേന; കടുത്ത വിമർശനം ഉയർന്നാലും പ്രകോപിതരാകരുതെന്ന് നിർദ്ദേശം; തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാം ശരിയാക്കാൻ ഗൃഹ സന്ദർശനവുമായി സിപിഎം

സർക്കാരുമായി ബന്ധപ്പെട്ട പരാതികൾ ബ്രാഞ്ച് തലത്തിൽ കുറിച്ചെടുക്കും; പരിഹാരം ഉറപ്പാക്കേണ്ടത് മേൽഘടകം; സെക്രട്ടേറിയറ്റിലെ കാര്യമെങ്കിൽ സംസ്ഥാന കമ്മിറ്റി മുഖേന;  കടുത്ത വിമർശനം ഉയർന്നാലും പ്രകോപിതരാകരുതെന്ന് നിർദ്ദേശം; തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാം ശരിയാക്കാൻ ഗൃഹ സന്ദർശനവുമായി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞും ആക്ഷേപങ്ങൾ പരിഹരിക്കാൻ സംവിധാനമൊരുക്കിയും സിപിഎമ്മിന്റെ ഗൃഹസമ്പർക്കത്തിന് സംസ്ഥാനത്ത് തുടക്കമായി. ഭരണത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം തേടുന്നതിനൊപ്പം സർക്കാർ ഒാഫിസുകളിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും സഹായവും തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ പരിഹരിച്ച് നൽകുന്നതിനുള്ള സാഹചര്യം ഒരുക്കിയാണ് ഗൃഹസമ്പർക്കം പുരോഗമിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച ഗൃഹസമ്പർക്കത്തിലാണ് നടപടികളും സഹായങ്ങളും ലഭ്യമാക്കാൻകൂടിയുള്ള പാർട്ടി ഇടപെടൽ. വിവിധ വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകളോട് വിമർശനം ഉന്നയിക്കുന്ന വീട്ടുകാരോട് കലഹിക്കാതെ കാര്യങ്ങൾ വിശദീകരിച്ച് നൽകാനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കുടുംബം എത്ര കടുത്ത വിമർശനം ഉന്നയിച്ചാലും ഇറങ്ങിപ്പോകാൻ വരെ പറഞ്ഞാലും പ്രകോപിതരാകരുതെന്നാണ് പ്രവർത്തകർക്കുള്ള പാർട്ടി നിർദ്ദേശം.

സർക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ഒാഫിസ് നടപടികളിലെ തടസ്സങ്ങൾ എന്നിവയുണ്ടെങ്കിൽ പാർട്ടി ബ്രാഞ്ച് തലത്തിലെ ഒരാൾ അവ കുറിച്ചെടുക്കും. മേൽഘടകം പരാതികളിൽ നടപടി ഉറപ്പാക്കണം. സെക്രട്ടേറിയറ്റ് കാര്യങ്ങളാണെങ്കിൽ സംസ്ഥാന കമ്മിറ്റി മുഖേന സമയബന്ധിതമായി നടപടി സ്വീകരിക്കും.

സംസ്ഥാന സെക്രട്ടറി മുതൽ മുഴുവൻ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 29 വരെ നടക്കുന്ന സമ്പർക്കത്തിനു ശേഷം 30, 31 തീയതികളിൽ തിരഞ്ഞെടുപ്പിനുള്ള ജനകീയ നിധിശേഖരണം നടത്തും. നിശ്ചിത തുക ലക്ഷ്യമിടാതെയുള്ള ബക്കറ്റ് പിരിവിന് മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും പ്രവർത്തകർ നേരിട്ടെത്തും. ജനകീയഅടിത്തറ കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യംകൂടി ഇത്തവണത്തെ ഫണ്ട് സ്വരൂപിക്കൽ നടപടിക്കുണ്ട്. 30ന് കടകളിലും സ്ഥാപനങ്ങളിലും 31ന് വീടുകളിലുമായാണു ഫണ്ട് ശേഖരണം.

പാർട്ടിപ്രവർത്തകർ ആദ്യം തങ്ങളുടെ വിഹിതം സംഭാവന ചെയ്തു വേണം നാട്ടുകാരെ സമീപിക്കാനെന്നാണു നിർദ്ദേശം. 30നുള്ളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കാനും നടപടി തുടങ്ങി. അടുത്ത മാസം 3,4 തീയതികളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണ, സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കു തുടക്കമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP