Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെറുപ്പം മുതലേ യുഡിഎഫ് അനുഭാവി; ചാരിറ്റി പ്രവർത്തനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ യുവാക്കളുടെ ഹരം; രോഗികളുടെയും പട്ടിണിക്കാരുടെയും കണ്ണീരൊപ്പാൻ തുടങ്ങിയതോടെ അസൂയക്കാരുടെ പാരകളും; ഫിറോസ് കുന്നുംപറമ്പിൽ നിയസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? തവനൂരിൽ കെടി.ജലീലിനെ അടിയറവ് പറയിക്കാൻ ഫിറോസ് കളത്തിലിറങ്ങുമോ? മറുനാടനോട് മനസ് തുറന്ന് ഫിറോസ്

ചെറുപ്പം മുതലേ യുഡിഎഫ് അനുഭാവി; ചാരിറ്റി പ്രവർത്തനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ യുവാക്കളുടെ ഹരം; രോഗികളുടെയും പട്ടിണിക്കാരുടെയും കണ്ണീരൊപ്പാൻ തുടങ്ങിയതോടെ അസൂയക്കാരുടെ പാരകളും; ഫിറോസ് കുന്നുംപറമ്പിൽ നിയസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? തവനൂരിൽ കെടി.ജലീലിനെ അടിയറവ് പറയിക്കാൻ ഫിറോസ് കളത്തിലിറങ്ങുമോ? മറുനാടനോട് മനസ് തുറന്ന് ഫിറോസ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തവനൂരിൽ ഇത്തവണ യുഡിഎഫിന് വേണ്ടി ആരു മത്സരിക്കും? കോൺഗ്രസിന്റെ സീറ്റാണ് തവനൂർ. ഇടത് മുന്നണി സ്ഥാനാർത്ഥി കെ.ടി.ജലീൽ തന്നെയെന്നാണ് കണക്കുകൂട്ടൽ. കുറ്റിപ്പുറത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടിയറവ് പറയിച്ചയാളാണ് ജലീൽ. കുറ്റിപ്പുറമാണ് പിന്നീട് തവനൂർ മണ്ഡലം ആയി മാറിയത്. അതുകൊണ്ട് തന്നെ കുഞ്ഞാപ്പയെ തോൽപിച്ച ജലിലീനെ നിയമസഭ കാണിക്കില്ലെന്നാണ് ലീഗിലെ ഒരുവിഭാഗം പറയുന്നത്. ജലീലിന് ജനങ്ങളുടെ ഇടയിൽ വലിയ പരിഗണന കിട്ടുന്നതുകൊണ്ട് തന്നെ ഈ വർഷവും ജലീൽ തന്നെ തവനൂരിൽ മത്സരിക്കുമെന്ന വാർത്തകൾ വരുന്നു. ജലീൽ തിരിച്ച് അദ്ധ്യാപക ജീവിതത്തിലേക്ക് തന്നെ തിരിച്ചു പോകുമെന്നുള്ള്ള രീതിയിലുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ ഈ വർഷവും തവനൂരിൽ തന്നെ മത്സരിപ്പിച്ച് വിജയിപ്പിക്കുക എന്നത് ഇടത് മുന്നണിക്ക് അഭിമാനം പ്രശ്നം കുടിയാണ്. ഈ സാഹചര്യത്തിലാണ് തവനൂരിൽ ലീഗ് സ്ഥാനാർത്ഥി വരണമെന്ന വാദം ഉയരുന്നത്. അങ്ങനെ വരുമ്പോൾ, ജലീലിനെതിരെ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നും പറമ്പിലിനെ സ്ഥാനാർത്ഥിയാക്കുമെന്ന വാർത്തകൾ വരുന്നത്. ഇക്കാര്യത്തിൽ ഫിറോസ് കുന്നുംപറമ്പിലിന്റെ മനസ്സിലിരുപ്പ് എന്താണ്?

താൻ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നാണ് ഫിറോസ് കുന്നുംപറമ്പിൽ മറുനാടനോട് പ്രതികരിച്ചത്. തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ല. എന്നാൽ, ചർച്ചകൾ സജീവമാണ്. ജലീലിനെതിരെ മത്സരിക്കാനുള്ള സാധ്യത ഫിറോസ് തള്ളിക്കളയുന്നുമില്ല. യുഡിഎഫ് നേതാക്കളുമായി ഇതുവരെ ചർച്ചയൊന്നും നടത്തിയിട്ടില്ല. എന്നാൽ, ഉടൻ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന സൂചനയും ഫിറോസ് തരുന്നു.
മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഫിറോസ് പറയുന്നു. ചെറുപ്പം മുതലേ യുഡിഎഫ് അനുഭാവിയാണ് ഫിറോസ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പരസ്യബോർഡിൽ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രത്തിന് പിന്നാലെ അദ്ദേഹം ജനവധി തേടിയേക്കുമെന്നായിരുന്നു പ്രചാരണം. ഒതുങ്ങൽ പഞ്ചായത്തിലെ 3 ാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പരസ്യ ബോർഡിലായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രം ഉണ്ടായിരുന്നത്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ മുസ്ലിം ലീഗിന് വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ മറ്റേതെങ്കിലും ഒരു മണ്ഡലം വെച്ചുമാറി ലീഗിന് തവനൂർ മണ്ഡലം കൊടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏതെങ്കിലും തരത്തിൽ കോൺഗ്രസ് ഈ മണ്ഡലം ലീഗിന് കൊടുത്തു കഴിഞ്ഞാൽ ലീഗ് ഇവിടെ ഫിറോസ് കുന്നംപറമ്പിലിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് ആലോചന. ജനങ്ങൾക്കിടയിൽ ഏറെ പരിചിതനായ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം അഭിമാന പോരാട്ടം കൂടിയാണ് തവനൂർ മണ്ഡലം തിരിച്ചു പിടിക്കുക എന്നത്. അങ്ങനെയെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ ഒരു മികച്ച മത്സരം തന്നെ കാണാനാകും. മണ്ഡലം തിരിച്ചു ചോദിക്കാതെ കോൺഗ്രസ് തന്നെ അവിടെ മത്സരിക്കുകയാണെങ്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിയാസ് മുക്കോളി മത്സരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ജലീലിനെതിരെ ജില്ലയിലെ സമരമുഖത്തെ ഏറ്റവും കൂടുതൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണ് റിയാസ് മുക്കോളി.

അതേ സമയം മുസ്ലിംലീഗ് തട്ടകമായ മലപ്പുറം ജില്ലയിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് എൽ.ഡി.എഫ്് നീക്കം. പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, മങ്കട മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടെ നാലു നിയമസഭാ മണ്ഡലങ്ങൾ മാത്രമുള്ള മലപ്പുറം ജില്ലയിലെ സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം തന്നെ ഈസീറ്റുകൾകൂടി പിടിച്ചെടുത്ത് എട്ടു സീറ്റുകളാണ് എൽ.ഡി.എഫ് ലക്ഷ്യം വെക്കുന്നത്. മലപ്പുറം ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ ഇടതുപക്ഷ ക്യാമ്പുകളിലും സ്ഥാനാർത്ഥി ചർച്ചകൾ സജീവമായിട്ടുണ്ട്. സിറ്റിങ് സീറ്റുകളായ പൊന്നാനി മണ്ഡലത്തിൽ പി ശ്രീരാമകൃഷ്ണനും, തവനൂരിൽ കെടി ജലീലും, നിലമ്പൂരിൽ പിവി അൻവറും വീണ്ടും മത്സരിക്കും.

അതേ സമയം താനൂർ സിറ്റിങ് എംഎൽഎയായ വി അബ്ദുറഹ്മാൻ ഇത്തവണ ജന്മനാടായ തിരൂർ മണ്ഡലത്തിൽ മത്സരിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ തവണ അട്ടിമറിയിലൂടെ താനൂർ മണ്ഡലം സ്വന്തമാക്കി അബ്ദുറഹിമാന് അടുത്ത തവണ തിരൂരിലും ഇത് ആവർത്തിക്കാൻ കഴിമെന്ന പ്രതീക്ഷയിലാണെന്നാണ് സൂചന. 10 വർഷം തിരൂർ നഗരസഭ കൗൺസിലറും വൈസ് ചെയർമാനുമായിരുന്നു അബ്ദുറഹ്മാൻ. ഇങ്ങിനെയെങ്കിൽ കഴിഞ്ഞ തവണ തിരൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഗഫൂർ പി ലില്ലീസ് താനൂരിൽ സ്ഥാനാർത്ഥിയായേക്കും. തിരൂരങ്ങാടിയിൽ കഴിഞ്ഞ തവണ മത്സരിച്ച നിയാസ് പുളിക്കലകത്ത് തന്നെ സ്ഥാനാർത്ഥിയാവും. നിലവിൽ സിഡ്കോ ചെയർമാനാണ് അദ്ദേഹം. പെരിന്തൽമണ്ണയിൽ മുൻ എംഎൽഎ വി ശശികുമാറിനെ തന്നെ ഇക്കുറിയും എൽഡിഎഫ് മത്സരിപ്പിക്കും. കഴിഞ്ഞ തവണ മഞ്ഞളാംകുഴി അലിയോട് 511 വോട്ടുകൾക്ക് മാത്രമാണ് ശശികുമാർ പരാജയപ്പെട്ടത്. മങ്കടയിൽ അഹമ്മദ് കബീറിന്റെ ഭൂരിപക്ഷം 1250 വോട്ടുകളായി കുറച്ച അഡ്വ ടികെ റഷീദലിയെ തന്നെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP