Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻകൂർ ജാമ്യം തേടി സരിത കോടതിയിൽ; വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചെന്ന് പ്രോസിക്യൂഷൻ

കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻകൂർ ജാമ്യം തേടി സരിത കോടതിയിൽ; വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചെന്ന് പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻകൂർ ജാമ്യം തേടി സരിത എസ്. നായർ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. സരിത നായർ മറ്റു പ്രതികളായ രതീഷ്, സാജു എന്നിവരുമാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

ജോലി തട്ടിപ്പ് കേസിൽ ഇവർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരാണ് പരാതി നൽകിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയാറാക്കി നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

പ്രതികൾക്ക് ജാമ്യം നൽകരുതെന്നും വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP