Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുതിരാൻ തുരങ്ക പാത നിർമ്മാണം നിലച്ചതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ദേശീയ പാത അഥോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നു; നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി

കുതിരാൻ തുരങ്ക പാത നിർമ്മാണം നിലച്ചതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ദേശീയ പാത അഥോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നു; നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുതിരാൻ തുരങ്ക പാത നിർമ്മാണം നിലച്ചതിൽ ദേശീയ പാത അതോററ്റിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അഥോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.

കരാറുകാരുമായുള്ള തർക്കങ്ങളും ഭരണ പ്രതിപക്ഷ പാർട്ടികളുടെ സമരങ്ങളും ജോലിയെ ബാധിച്ചുവെന്നും ദേശീയ പാത അതോററ്റി കോടതിയിൽ വിശദീകരിച്ചു.

കുതിരാനിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്നും തടസപ്പെടുകയും ചെയ്ത സാഹചര്യം വിശദീകരിച്ചുകൊണ്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ദേശീയപാത അഥോറിറ്റിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

കുതിരാൻ പൂർത്തിയാക്കാനുള്ള എന്തെങ്കിലും പദ്ധതി ദേശീയപാത അതോററ്റിക്ക് ഉണ്ടോയെന്ന് കോടതി ചോദിച്ചു. അപകടങ്ങളും മണിക്കൂറുകളോളം ഉള്ള ഗതാഗതക്കുരുക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നിലവിൽ കുതിരാനിൽ നിർമ്മാണ പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. കരാറുകാരുമായുള്ള പ്രശ്നങ്ങളുണ്ട്. കരാറുകാരുടെ സാമ്പത്തിക ബുദ്ധിമുട്ട് ഉൾപ്പെടെയുള്ളവയും ഭരണ പ്രതിപക്ഷ പാർട്ടികളുടെ സമരവും നിർമ്മാണം തടസപ്പെടാൻ കാരണമായിട്ടുണ്ടെന്നും ദേശീയ പാത അതോററ്റി കോടതിയെ ബോധിപ്പിച്ചു.

തുടർ നടപടികൾ വ്യക്തമായി വിശദീകരിച്ചുകൊണ്ട് വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ദേശീയ പാത അഥോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച സത്യവാങ് മൂലം സമർപ്പിക്കും. അന്ന് തന്നെ കേസിൽ വിശദമായ വാദം കേൾക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP