Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവാട ഒരു നല്ല സിനിമയാണ്; സോളാർ പീഡനക്കേസ് സിബിഐക്ക് വിട്ട നടപടിയെ പരി​ഹസിച്ച് ടി. സിദ്ദീഖ്

പാവാട ഒരു നല്ല സിനിമയാണ്; സോളാർ പീഡനക്കേസ് സിബിഐക്ക് വിട്ട നടപടിയെ പരി​ഹസിച്ച് ടി. സിദ്ദീഖ്

മറുനാടൻ ഡെസ്‌ക്‌

സോളാർ പീഡനക്കേസ് സിബിഐ.ക്ക് വിട്ട നടപടിയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ്. പാവാട ഒരു നല്ല സിനിമയാണെന്ന വാചകത്തോടെ പൃഥിരാജ് നായകനായ സിനിമയുടെ പോസ്റ്റർ സഹിതമായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. ലൈഫ്, പെരിയ ഇരട്ടക്കൊല, മട്ടന്നൂർ ശുഹൈബ് വധക്കേസ് തുടങ്ങിയ കേസുകൾ സിബിഐ.ക്ക് വിടാതെ സർക്കാർ പ്രതിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് ടി. സിദ്ദീഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ടി. സിദ്ദീഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

'' ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാൻ പാടില്ല. ഖജനാവിൽ നിന്ന് കോടികൾ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും. ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേൾക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേൾക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛനമ്മമാർ പറഞ്ഞിട്ട് കേൾക്കാത്ത മുഖ്യമന്ത്രി... വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേൾക്കാത്ത മുഖ്യമന്ത്രി...

പാവാട ഒരു നല്ല സിനിമയാണു...''

 

ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാൻ പാടില്ല. ഖജനാവിൽ നിന്ന് കോടികൾ എടുത്തു വക്കീലിനു കൊടുത്തു അതിനെ...

Posted by T Siddique on Sunday, January 24, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP