Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ തീരുമാനം രാഷ്ട്രീയ നാടകം; ജനങ്ങളെ കബളിപ്പിക്കാനെന്നും കെ.സുരേന്ദ്രൻ

സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം;  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ തീരുമാനം രാഷ്ട്രീയ നാടകം; ജനങ്ങളെ കബളിപ്പിക്കാനെന്നും കെ.സുരേന്ദ്രൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണം മതിയെന്നും നിലപാടെടുത്ത സിപിഎമ്മും ഇടതുപക്ഷവും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സിബിഐക്ക് വിടാൻ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ഒരു ചെറുവിരൽ പോലും അനക്കിയില്ല. പ്രഥമദൃഷ്ട്യാ തന്നെ കേസെടുക്കാൻ വകുപ്പുള്ള പീഡന കേസുകൾ നിരവധി ഉണ്ടായിട്ടും പിണറായി സർക്കാർ ഒന്നും ചെയ്തില്ല. ഇപ്പോൾ കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്.

യു.ഡി.എഫ്- എൽ.ഡി.എഫ് പരസ്പര സഹകരണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സോളാർ കേസ് അട്ടിമറി. ടി.പി വധക്കേസിലും ഇത്തരം രാഷ്ട്രീയ ധാരണയുണ്ടാക്കിയാണ് സിപിഎം ഉന്നത നേതാക്കളെ ഉമ്മൻ ചാണ്ടി സർക്കാർ രക്ഷിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പിലും ഡോളർക്കടത്തിലും പെരിയ ഇരട്ടക്കൊലപാതക കേസിലും ലാവ്ലിൻ കേസിലും സിബിഐയെ എതിർക്കുന്ന സിപിഎമ്മിന് സോളാർ കേസിൽ സിബിഐ വേണമെന്നത് വിചിത്രമാണ്. ഇതോടെ കേന്ദ്ര ഏജൻസികൾക്കെതിരായ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വെറും രാഷ്ട്രീയമാണെന്ന് ജനങ്ങൾക്ക് ബോധ്യമായി കഴിഞ്ഞു. കേരളത്തെ ഞെട്ടിച്ച അഴിമതിയും സ്ത്രീപീഡനവും ഉൾപ്പെട്ട സോളാർ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP