Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷകപ്രക്ഷോഭം വ്യാപിക്കുന്നു; ആൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ ലോങ് മാർച്ച്; നാസിക്കിൽനിന്ന് മുംബൈയിലേക്കുള്ള 180 കിലോമീറ്റർ പിന്നിടുന്നത് 21 ജില്ലകളിലെ കർഷകർ; നാളെ മുംബൈയിലെ ആസാദ് മൈതാനത്ത് സമ്മേളിക്കും; പിന്നാലെ രാജ്ഭവൻ മാർച്ച്

കർഷകപ്രക്ഷോഭം വ്യാപിക്കുന്നു; ആൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ ലോങ് മാർച്ച്; നാസിക്കിൽനിന്ന് മുംബൈയിലേക്കുള്ള 180 കിലോമീറ്റർ പിന്നിടുന്നത് 21 ജില്ലകളിലെ കർഷകർ; നാളെ മുംബൈയിലെ ആസാദ് മൈതാനത്ത് സമ്മേളിക്കും; പിന്നാലെ രാജ്ഭവൻ മാർച്ച്

ന്യൂസ് ഡെസ്‌ക്‌

മുംബൈ: കർഷ പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് മഹാരാഷ്ട്രയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന ലോങ് മാർച്ച്. നാസിക്കിൽ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റർ ദൂരമാണ് കർഷകർ കാൽനടയായി മാർച്ച് നടത്തുന്നത്. സംസ്ഥാനത്തെ 21 ജില്ലകളിൽനിന്നുമുള്ള കർഷകർ ശനിയാഴ്ച നാസിക്കിൽ സമ്മേളിച്ചാണ് മുംബൈയിലേയ്ക്ക് മാർച്ച് ആരംഭിച്ചത്.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മാർച്ച് നടത്തുന്നത്. ആൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്.

ആയിരക്കണക്കിന് കർഷകർ കൊടികളും ബാനറുകളുമായി റോഡ് നിറഞ്ഞുകവിഞ്ഞ് മാർച്ച് ചെയ്തു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടു നഗരങ്ങൾക്കുമിടയിലുള്ള 180 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായുമാണ് കർഷകർ സഞ്ചരിക്കുന്നത്.

മുംബൈയിൽ എത്തുന്ന കർഷകർ തിങ്കളാഴ്ച ആസാദ് മൈദാനിയിൽ സമ്മേളിക്കും. എൻസിപി നേതാവ് ശരദ് പവാർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. തുടർന്ന് ഗവർണർ ഭഗത് സിങ് കോശിയാരിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന രാജ്ഭവനിലേക്ക് മാർച്ച് ചെയ്യും. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന വലിയ ട്രാക്ടർ റാലിയുടെ മുന്നോടിയായാണ് മഹാരാഷ്ട്രയിലെ കർഷകർ റാലി നടത്തുന്നത്.

#WATCH | Maharashtra: Under the banner of All India Kisan Sabha, farmers march towards Mumbai from Nashik in support of farmers agitating against three agriculture laws at Delhi borders; Visuals from Kasara Ghat between Nashik to Mumbai. pic.twitter.com/kWtBEpIQ1Y

- ANI (@ANI) January 24, 2021
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിലും റാലികളും മാർച്ചുകളും നടക്കുന്നുണ്ട്. ലുധിയാനയിൽ ഞായറാഴ്ച നടന്ന ട്രാക്ടർ റാലിയിൽ നൂറുകണക്കിന് ട്രാക്ടറുകൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഇതിന്റെ ഭാഗമായി.

#WATCH | People take out a rally in support of farmers protesting in Delhi against three farm laws, in Ludhiana city, Punjab. pic.twitter.com/TTQfxket78

- ANI (@ANI) January 24, 2021
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന റാലിയിൽ ആയിരത്തിലധികം ട്രാക്ടറുകൾ പങ്കെടുക്കും. ഡൽഹി നഗരാതിർത്തിയിലായിരിക്കും റാലി നടക്കുക. ട്രാക്ടർ റാലിക്ക് ഡൽഹി പൊലീസിന്റെ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് കർഷകർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുവാദം നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP