Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല; ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല; ഇങ്ങനത്തെ തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി; ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചരണം തള്ളി നടി പ്രവീണ

രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല; ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല; ഇങ്ങനത്തെ തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി; ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചരണം തള്ളി നടി പ്രവീണ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: താൻ ബിജെപി സ്ഥാനാർത്ഥിയാകാൻ പോകുന്നുവെന്ന പ്രചരണം തള്ളി നടി പ്രവീണ. താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ഇപ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് നടി പ്രതികരിച്ചിരിക്കുന്നത്. ഒരു മലയാളം ഓൺലൈൻ വാർത്താ മാധ്യമത്തോടാണ് അവർ ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയം എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും നടി പറയുന്നു.'ഇങ്ങനെയൊരു വാർത്ത വന്നത് പോലും ഞാൻ അറിഞ്ഞിട്ടില്ല. ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല. എനിക്ക് രാഷ്ട്രീയം എന്താണ് എന്ന് പോലും അറിയില്ല. എന്തായാലും ഇങ്ങിനെ ഒരു തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി'-താൻ സ്ഥാനാർത്ഥിയാകുമെന്നുള്ള വാർത്തകളോട് പ്രവീണ പ്രതികരിച്ചത് ഇങ്ങനെ.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവീണ മത്സരിക്കുമെന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.ബിജെപി. ടിക്കറ്റിൽ പ്രവീണ തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം നിയോജകമണ്ഡലങ്ങളിൽ ഏതിലെങ്കിലും സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ പാർട്ടി നേതൃത്വമോ, നടിയോ യാതൊരു വിധ പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടുണ്ടായിരുന്നുമില്ല. പ്രവീണയ്ക്കൊപ്പം സംവിധായകൻ രാജസേനന്റെ പേരും പറഞ്ഞുകേട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP