Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ കോവിഡ് വാക്സീൻ പൊതുവിപണിയിൽ ഉടൻ ലഭ്യമാകില്ല; രാജ്യത്തോ വിദേശത്തോ വിപണി അംഗീകാരം നൽകിയിട്ടില്ല; ക്ലിനിക്കൽ ട്രയൽ ഘട്ടങ്ങളുടെ അവലോകനത്തിന് ശേഷം മാത്രം വിപണനത്തിന് അനുമതിയെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി

ഇന്ത്യയിൽ കോവിഡ് വാക്സീൻ പൊതുവിപണിയിൽ ഉടൻ ലഭ്യമാകില്ല; രാജ്യത്തോ വിദേശത്തോ വിപണി അംഗീകാരം നൽകിയിട്ടില്ല; ക്ലിനിക്കൽ ട്രയൽ ഘട്ടങ്ങളുടെ അവലോകനത്തിന് ശേഷം മാത്രം വിപണനത്തിന് അനുമതിയെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂസ് ഡെസ്‌ക്‌

പുണെ: ഇന്ത്യയിൽ കോവിഡ് വാക്സീൻ പൊതുവിപണിയിൽ ഉടൻ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. രാജ്യത്ത് അടിയന്തര അനുമതി നൽകിയിരിക്കുന്ന വാക്സീനുകൾക്കൊന്നും രാജ്യത്തോ വിദേശത്തോ വിപണി അംഗീകാരം നൽകിയിട്ടില്ല.

എല്ലാ ക്ലിനിക്കൽ ട്രയൽ ഘട്ടങ്ങളുടെയും പൂർണമായ അവലോകനത്തിനുശേഷം മാത്രമേ പൊതുവിപണിയിൽ വാക്സീൻ വിൽക്കാൻ അംഗീകാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ.

വാക്സീൻ എന്നു പൊതുവിപണിയിൽ എത്തുമെന്നു പറയാൻ കഴിയില്ല. അടുത്ത ഏഴു മുതൽ ഒൻപതു മാസത്തിനുള്ളിൽ മുൻഗണനാ വിഭാഗത്തിലുള്ളവർക്കു വാക്സീൻ ലഭ്യമാക്കുന്നതിനാണ് സർക്കാർ മുഖ്യ പരിഗണന നൽകുന്നത്.

നിശ്ചിത സമയപരിധിക്കുള്ളിൽ വാക്സീൻ നിർമ്മാതാക്കൾ മുഴുവൻ വിവരങ്ങളും സമർപ്പിക്കും. ഇതു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധിച്ച് അംഗീകാരം നൽകും. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിന്റെ സമ്പൂർണ അവലോകത്തിനു ശേഷമേ അന്തിമ അംഗീകാരം നൽകുകയുള്ളൂവെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP