Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജിവച്ചു; ഇനി പശ്ചിമ ബം​ഗാളിലെ അബ്ബാസ് സിദ്ദീഖിയുടെ പാർട്ടിയിലേക്ക്

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജിവച്ചു; ഇനി പശ്ചിമ ബം​ഗാളിലെ അബ്ബാസ് സിദ്ദീഖിയുടെ പാർട്ടിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽ​ഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ സംഘടനയിൽ നിന്നും രാജിവച്ചു. മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനാണ് ഇ​ദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. പശ്ചിമ ബംഗാളിൽ അബ്ബാസ് സിദ്ദീഖി രൂപീകരിച്ച ഇന്ത്യൻ സെക്യുലർ ഫ്രണ്ടെന്ന രാഷ്ട്രീയ പാർട്ടിയിൽ ഇ​ദ്ദേഹം ചേരുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വവുമായി നിലനിൽക്കുന്ന അകൽച്ചയാണ് രാജിയിലെത്തിച്ചത്. ബംഗാളിലെ ഫുർഫുറ ഷെരീഫ് നേതാവായ അബ്ബാസ് സിദ്ദീഖ് രൂപീകരിക്കുന്ന ഇന്ത്യൻ സെക്യുലർ ഫ്രണ്ടെന്ന രാഷ്ട്രീയപാർട്ടിയുമായി മുസ്ലിം ലീഗ് സഖ്യം ഉണ്ടാക്കണമെന്ന നിലപാടായിരുന്നു സാബിറിന്. പക്ഷെ, ഇന്ത്യൻ സെക്യുലർ ഫ്രണ്ടും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പാർട്ടിയും സഖ്യത്തിൽ ഏർപ്പെടുന്നതുകൊണ്ട് അവർക്കൊപ്പം കൂട്ടുകൂടില്ലെന്ന നിലപാടായിരുന്നു മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിന്റേത്. ഇതോടെയാണ് തന്റെ പാർട്ടി ചുമതല രാജിവയ്ക്കാനും പുതിയ പാർട്ടിയിൽ ചേരാനും സാബിർ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP