Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷക സമരത്തെ പിന്തുണച്ച് മധ്യപ്രദേശിൽ കോൺഗ്രസിന്റെ രാജ് ഭവൻ മാർച്ച്; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്ക്

കർഷക സമരത്തെ പിന്തുണച്ച് മധ്യപ്രദേശിൽ കോൺഗ്രസിന്റെ രാജ് ഭവൻ മാർച്ച്;  കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്ക്

ന്യൂസ് ഡെസ്‌ക്‌

ഭോപ്പാൽ: കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് മധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ റാലി സംഘർഷത്തിൽ കലാശിച്ചു. മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിയും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ ചില പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

മുന്മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകരുടെ സംഘം മാർച്ച് നടത്തിയത്. നൂറുകണക്കിന് പ്രവർത്തകരാണ് കൊടികളും പ്ലക്കാർഡുകളുമായി നഗരത്തിലെ ജവഹർ ചൗക്ക് പ്രദേശത്ത് തടിച്ചുകൂടിയത്. ഇവർ പിന്നീട് ഇവിടെനിന്ന് രാജ് ഭവനിലേക്ക് റാലി നടത്തുകയായിരുന്നു.

രാജ് ഭവന് സമീപമെത്തിയതോടെ പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡുകൾ തകർക്ക് പ്രവർത്തകർ മുന്നോട്ടുനീങ്ങി. തുടർന്നാണ് പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്.

പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെ അതിർത്തിയിൽ സമരം നടത്തുന്നത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിനെതിരായ കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP