Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ..ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണു'; ഹൃദയസ്പർശിയായി ഷഹബാസ് അമന്റെ കുറിപ്പ്; ഷഹബാസിന്റെ കുറിപ്പ് വെള്ളത്തിൽ ഹൃദയ സ്പർശിയായ ഗാനത്തെക്കുറിച്ച്

'ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ..ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണു'; ഹൃദയസ്പർശിയായി ഷഹബാസ് അമന്റെ കുറിപ്പ്; ഷഹബാസിന്റെ കുറിപ്പ് വെള്ളത്തിൽ ഹൃദയ സ്പർശിയായ ഗാനത്തെക്കുറിച്ച്

സ്വന്തം ലേഖകൻ

കൊച്ചി: പ്രേക്ഷക പ്രതീനേടി പ്രജീഷ് സെൻ ജയസൂര്യ ചിത്രം തിയേറ്ററിൽ മുന്നേറുമ്പോൾ ചിത്രത്തിനായി ബിജിബാൽ ഒരുക്കിയ പാട്ടുകളും പ്രേക്ഷക ഹൃദയം കീഴടക്കുകയാണ്. ഇതിൽ ഏറ്റവും ശ്രദ്ധനേടുകയാണ് ബിജിബാലിന്റെ സംഗീതത്തിൽ ഷഹബാസ് അമൻ ആലപിച്ച ആകാശമായവളെ എന്നു തുടങ്ങുന്ന ഗാനം. ഇപ്പോൾ ഗാനത്തെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ഗായകനായ ഷഹബാസ് അമൻ.നിതീഷ് നടേരിയുടെതാണ് വരികൾ

പാട്ട് ബിജിപാലിന്റെ ഭാര്യ ശാന്തിക്കാണ് ഷഹബാസ് സമർപ്പിക്കുന്നത്. ഇത് പാടുമ്പോൾ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നിയെന്ന് ഷഹബാസ് പറഞ്ഞു.

ഷഹബാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം,

ഇത് പാടുമ്പോൾ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി !

ചില നേരത്തെ ഉത്തരം കൊടുക്കാൻ കഴിയാത്ത അവന്റെ നോട്ടങ്ങൾ കൊണ്ടാണു ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്! അത്കൊണ്ട് ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ..ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണു...??

പ്രിയ പ്രജേഷിന്റെ 'വെള്ള' ത്തോടൊപ്പം ഈ പാട്ട് കാണുകയും ചെയ്യുമല്ലൊ..

എല്ലാവരോടും സ്നേഹം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP