Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; റാഞ്ചിയിൽ നിന്നും ഡൽ​ഹി എയിംസിലേക്ക് മാറ്റും

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; റാഞ്ചിയിൽ നിന്നും ഡൽ​ഹി എയിംസിലേക്ക് മാറ്റും

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ബിഹാർ മുന്മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാണ്. ലാലുവിനെ നിലവിൽ ചികിത്സയിലിരിക്കുന്ന റാഞ്ചിയിൽ നിന്നും ഡൽ​ഹി എയിംസിലേക്ക് മാറ്റും. നിലവിൽ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് ലാലു.

ഇന്നലെ രാത്രി ലാലുവിനെ ആർജെഡി അധ്യക്ഷനും മകനുമായ തേജസ്വി യാദവ്, ഭാര്യ റാബ്റി ദേവി, മറ്റു മക്കളായ തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവർ സന്ദർശിച്ചിരുന്നു. പിതാവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് കൂടുതൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും തേജ് പ്രതാപ് സന്ദർശനത്തിന് ശേഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് പ്രമേഹം വല്ലാതെ വർധിച്ചിട്ടുണ്ട്, വൃക്കകളുടെ പ്രവർത്തനവും മന്ദഗതിയിലാണ്, ഇതു കൂടാതെ ന്യൂമോണിയയും സ്ഥിരീകരിച്ചിരിക്കുന്നു - മാധ്യമങ്ങളെ കണ്ട തേജസ്വി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP