Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെ

കൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ. തെളിവിനായി സുഹൃത്തുക്കളെ വീഡിയോകൾ കാണിച്ചതും അയച്ചുകൊടുത്തതും മർദ്ദനത്തിലെ പങ്കാളികൾ തന്നെ. സംഭവം പുറത്തറിയാൻ കാരണം ദൃശ്യങ്ങളിലെ ക്രൂരത കണ്ട് മനസ്സിളകിയവരുടെ ഇടപെടൽ.

കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയ്ക്ക് പ്രദേശത്തിന്റെ മുൻകാലചരിത്രം കാരണമായെന്നും വിലയിരുത്തൽ ഉണ്ട്. കളമശേരി ഗ്ലാസ്സ് ഫാക്ടറി പരിസരത്ത് 17 കാരനെ കൂട്ടം ചേർന്ന് ആക്രമിക്കുകയും ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്ത സംഭവത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ച് പൊലീസിന് ലഭിച്ച പ്രാഥമീക വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.

8 അംഗ സംഘമാണ് ആക്രണം ആസൂത്രണം ചെയ്തത്. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബാക്കി പ്രായപൂർത്തിയാവാത്ത പ്രതികൾക്കെതിരെ ജൂവനൈനൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് കൂട്ടത്തിലെ ഒരാളുടെ സഹോദരിയോട് അടുപ്പം കാണിച്ചതായി ആരോപിച്ച് മുൻ നിശ്ചയ പ്രകാരം എട്ടംഗ സംഘം ആളൊഴിഞ്ഞ കെട്ടിടത്തിലേയ്ക്ക് 17 -കാരനെ കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഭാഗീകമായി വിവസ്ത്രമാക്കി മർദ്ദനമുറകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു.

സിനിമയിലെ സ്റ്റണ്ട് രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ശൈലിയിൽ ചാടിയും മറിഞ്ഞുമൊക്കെയാണ് കൂട്ടത്തിൽ ശരീരിക വലിപ്പംകുറഞ്ഞ 17 കാരനെ മറ്റുള്ളവർ ഉദ്രവിക്കുന്നത്.തലയ്ക്കും ശരീരത്തിന്റെ പലഭാഗങ്ങിലും ചാടി ഇടിക്കുമ്പോൾപോലും വിഷമത പ്രകടിപ്പിക്കുകയല്ലാതെ 17 കാരൻ ശബ്ദിക്കുന്നില്ല. ശബ്ദിച്ചാൽ കൂടുതൽ മർദ്ദനമേൽക്കേണ്ടിവരുമെന്ന് ഭയന്നിട്ടാകാം ഇയാൾ ഒരു തരത്തിലും പ്രതികരിക്കാതിരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൂട്ടത്തിലെ പ്രായപൂർത്തിയായ അഖിലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഷൂട്ടുചെയ്തിരുന്ന സംഘാംഗമാണ് മർദ്ദിക്കാൻ മറ്റുള്ളവരോട് നിർദ്ദേശിക്കുന്നത്. ഇടിക്കുന്നതും തൊഴിക്കുന്നതും മറ്റും ശരിയായി ചിത്രീകരിക്കാൻ പല തവണ ആവർത്തിക്കാൻ ഇയാൾ ആവശ്യപ്പെടുന്നതും കേൾക്കാം.

ചിത്രീകരിച്ച ദൃശ്യങ്ങൾ സംഘാംഗങ്ങൾ തന്നെയാണ് കൂട്ടുകാരെയും അടുപ്പക്കാരെയും കാണിച്ചത്. ചിലർക്കൊക്കെ ദൃശ്യങ്ങൾ വാട്സാപ്പിലും മറ്റും ഇവർതന്നെ അയച്ചുകൊടുക്കുകയും മറ്റും ചെയ്തിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വിവരം. ദൃശ്യം കണ്ടവരിൽ ചിലരുടെ ഇടപെടലാണ് വിവരം പുറത്തറിയുന്നതിനും പൊലീസ് ഇടപെടലിനും വഴിയൊരുക്കിയതെന്ന് കളമശേരി പൊലീസ് പറഞ്ഞു.

ഗ്ലാസ് ഫാക്ടറി പ്രദേശം മുൻകാലത്ത് സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും മറ്റും കേന്ദ്രമായിരുന്നു. ഇവിടേയക്ക് പൊലീസ് എത്തുന്നത് പ്രയമായവർ പോലും എതിർത്തിരുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഇക്കാലത്ത് പ്രചരിച്ച വിവരങ്ങൾ പുതിയ തലമുറയിലേയ്ക്കും പകർന്നതിന്റെ സൂചനയാണ് 17 കാരനുനേരെയുണ്ടായ കൂട്ട ആക്രമണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

നിലവിൽ പൊലീസ് നീരീക്ഷണം ഈ മേഖലയിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും തൽഫലമായി ഇവിടം കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസ് നിലപാട്. കഴിഞ്ഞ ദിവസം 17 കാരനുനേരെ ആക്രണമണം ഉണ്ടായ സാഹരചര്യത്തിൽ വരും ദിവസങ്ങളിൽ ഇവിടെ ശക്തമായ പൊലീസ് സാന്നിദ്ധ്യമുണ്ടാവുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP