Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ ഇടതുപക്ഷം ജയിച്ചാൽ നടപ്പിലാകുക കോൺ​ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം; എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ബിജെപി വാ​ഗ്ദാനം ചെയ്യുന്നത് പത്തും പതിനഞ്ചും കോടി രൂപയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അശോക് ​ഗെലോട്ട്

കേരളത്തിൽ ഇടതുപക്ഷം ജയിച്ചാൽ നടപ്പിലാകുക കോൺ​ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം; എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ബിജെപി വാ​ഗ്ദാനം ചെയ്യുന്നത് പത്തും പതിനഞ്ചും കോടി രൂപയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അശോക് ​ഗെലോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി ഇടതുപക്ഷം ജയിച്ചാൽ കോൺ​ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ് നടപ്പിലാകുക എന്ന് എഐസിസി നിരീക്ഷകനായി കേരളത്തിലെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെല്ലോട്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന തെരഞ്ഞെടുപ്പ് സമിതിയുടെ പ്രത്യേക യോ​ഗത്തിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേ​ഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ പ്രസം​ഗം പരിഭാഷപ്പെടുത്തി. കോൺ​ഗ്രസിനുള്ളിൽ ഭിന്നതയെന്ന് പ്രചരിപ്പിച്ച് പാർട്ടിയുടെ തിരിച്ചുവരവിന് തടയിടാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അസാം, തമിഴ്‌നാട്, പുതുച്ചേരി, ബം​ഗാൾ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബം​ഗാളിൽ സിപിഎം - കോൺ​ഗ്രസുമായി സഹകരിക്കുന്നുണ്ട്. ഇവിടെയെല്ലാം തിരിച്ചു വരാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്. കോൺ​ഗ്രസിന് അകത്ത് തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോൺ​ഗ്രസിന്റേയും യുഡിഎഫിന്റേയും തിരിച്ചു വരവിന് തടയിടാൻ ശ്രമിക്കുകയാണ് കേരളത്തിൽ എൽഡിഎഫും ബിജെപിയുമെന്നും ഈ പ്രചരണത്തെ ഒറ്റക്കെട്ടായി നിന്ന് മറികടക്കേണ്ടതുണ്ടെന്നും ​ഗെല്ലോട്ട് പറഞ്ഞു.

രാജ്യത്ത് എവിടെ ചെന്നാലും ഏത് ഗ്രാമങ്ങളിൽ ചെന്നാലും അവിടെ കോൺഗ്രസുണ്ടെന്ന് അശോക് ​ഗെല്ലോട്ട് പറഞ്ഞു. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുന്ന മഹാശക്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി നിൽക്കണം. ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തെ ചെറുക്കണം. യു.ഡി.എഫ് ഗവർണെന്റിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.

ഇന്ത്യയിൽ ആർഎസ്എസും ബിജെപിയും കൂടി ജനാധിപത്യത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചത് ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. സിബിഐ ഉൾപ്പെടെ ഇതിനായി അവർ ഉപയോഗിക്കുന്നു. ഇപ്പോഴും അവരുടെ ശ്രമങ്ങൾ തുടരുന്നു ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും അട്ടിമറി നീക്കം തുടരുകയാണ്. പത്തും പതിനഞ്ചും കോടി വാഗ്ദാനം ചെയ്ത് എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനം മൂലം ലക്ഷങ്ങളാണ് ക്യൂവിൽ നിന്നത് നൂറുകണക്കിന് ആളുകൾ പൊരിവെയിലത്ത് ക്യൂവിൽ നിന്നുംമരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ടറൽ ബോണ്ടുണ്ടാക്കി. കോടിക്കണക്കിന് രൂപ ഇതു വഴി ബിജെപി അക്കൗണ്ടിലെത്തിയത്. രാജ്യത്തൊട്ടാകെ നടന്നു കൊണ്ടിരിക്കുന്ന പ്രൊജക്ടുകൾക്ക് കമ്മീഷൻ വാങ്ങി ബിജെപിക്ക് ഫണ്ടുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറും. യുഡിഎഫും എൽഡിഎഫും മാറി മാറി വരുന്നു. നമ്മുടെ പോരാട്ടം ബിജെപിക്കെതിരെയാണ്. ബം​ഗാളിൽ സിപിഎമ്മുമായി കോൺ​ഗ്രസ് സഹകരിക്കുന്നുണ്ട്. എന്നാൽ കോൺ​ഗ്രസ് മുക്ത ഭാരതം എന്നതാണ് മോദിയുടെ ലക്ഷ്യം. കേരളത്തിൽ എൽഡിഎഫിനെ ജയിപ്പിച്ചാലും മോദിയുടെ ആ ലക്ഷ്യമാണ് നടക്കുന്നത്.

അസാം, തമിഴ്‌നാട്, പുതുച്ചേരി, ബം​ഗാൾ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടെയെല്ലാം തിരിച്ചു വരാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്. കോൺ​ഗ്രസിന് അകത്ത് തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോൺ​ഗ്രസിന്റേയും യുഡിഎഫിന്റേയും തിരിച്ചു വരവിന് തടയിടാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും കോൺ​ഗ്രസുണ്ട്, ഏത് ​ഗ്രാമത്തിലും കോൺ​ഗ്രസുണ്ട്. രാജ്യത്തെ ഒന്നിച്ചു നി‍ർത്തുന്ന മഹാശക്തിയാണ് കോൺ​ഗ്രസ്. കോൺ​ഗ്രസ് പ്രവ‍ർത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവ‍ർത്തിക്കണം. നമ്മുക്കെതിരെ സിപിഎമ്മും ബിജെപിയും ശക്തമായ പ്രചാരണം നടത്തുകയാണ്. അതിനെയെല്ലാം മറികടന്ന് കോൺ​​ഗ്രസിന്റെ വികസന സന്ദേശം നമ്മുക്ക് കേരളത്തിലെ എല്ലാവീടുകളിലും എത്തിക്കാൻ സാധിക്കണം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നു. വോട്ടിം​ഗ് മെഷീനിൽ നടക്കുന്ന അട്ടിമറികളെക്കുറിച്ചുള്ള പരാതി നിങ്ങൾക്കറിയാം. ബം​ഗാളിൽ സിപിഎമ്മും കോൺ​ഗ്രസും സഹകരിക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. രാഹുൽ ​ഗാന്ധി നിങ്ങളുടെ പാ‍ർലമെന്റ അം​ഗമാണ്. നിങ്ങളുടെ ഉത്തരവാദിത്തം വ‍ർധിച്ചിരിക്കുകയാണ്. കാരണം രാഹുൽ ​ഗാന്ധി ഇവിടെ നിന്നുള്ള എംപിയാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP