Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകം നോക്കി നിൽക്കെ രാജകീയമായി വൈറ്റ്ഹൗസിലേക്ക് കയറിയ ബൈഡനും ഭാര്യയ്ക്കും മുൻപിൽ വാതിലുകൾ അടഞ്ഞു തന്നെ കിടന്നു; മണിക്കൂറുകൾക്ക് മുൻപ് ഡോർ തുറക്കൽക്കാരനെ പിരിച്ചു വിട്ടപ്പോൾ പ്രസിഡന്റും ഭാര്യയും പുറത്ത് കാത്തു നിന്നു

ലോകം നോക്കി നിൽക്കെ രാജകീയമായി വൈറ്റ്ഹൗസിലേക്ക് കയറിയ ബൈഡനും ഭാര്യയ്ക്കും മുൻപിൽ വാതിലുകൾ അടഞ്ഞു തന്നെ കിടന്നു; മണിക്കൂറുകൾക്ക് മുൻപ് ഡോർ തുറക്കൽക്കാരനെ പിരിച്ചു വിട്ടപ്പോൾ പ്രസിഡന്റും ഭാര്യയും പുറത്ത് കാത്തു നിന്നു

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ലോകം നോക്കി നിൽക്കെ രാജകീയമായി വൈറ്റ്ഹൗസിലേക്ക് കയറിയ ബൈഡനും ഭാര്യയ്ക്കും മുൻപിൽ വാതിലുകൾ അടഞ്ഞു തന്നെ കിടന്നു.

ജോ ബൈഡനും ഭാര്യയും വൈറ്റ് ഹൗസിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഡോർ തുറക്കൽക്കാരനെ പിരിച്ചു വിട്ടത് മൂലമാണ് പ്രസിഡന്റിനും ഭാര്യയ്ക്കും മണിക്കൂറുകളോളം വൈറ്റ് ഹൗസിന് പുറത്ത് കാത്തു നിൽക്കേണ്ടി വന്നത്. പ്രോട്ടോക്കോൾ അനുസരിച്ച് ഡോർ തുറക്കൽക്കാരൻ വാതിൽ തുറക്കണം. അല്ലെങ്കിൽ അത് നിയമ ലംഘനമാവുകയും ചെയ്യും. ഇതാണ് ജോ ബൈഡനും ഭാര്യയ്ക്കും മുന്നിൽ വാതിലുകൾ അടഞ്ഞു കിടക്കുന്നതിന് കാരണമായത്.

സംഭവത്തിന് സാക്ഷിയായി കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. നോർത്ത് പോർട്ടിക്കോയിലെ വലിയ വാതിലിന് മുന്നിൽ പ്രസിഡന്റും ഭാര്യയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. പുറത്ത് മിലിട്ടറി ബാൻഡ് മുഴങ്ങി. ജനങ്ങൾ ആർത്തു വിളിക്കുമ്പോഴും ബൈഡന് മുന്നിൽ വൈറ്റ് ഹൗസിന്റെ വാതിലുകൾ അടഞ്ഞു തന്നെ കിടന്നു. അടഞ്ഞു കിടന്ന വാതിലിന് മുന്നിൽ ബഡനും ഭാര്യയും ആകാംക്ഷയോടെ കാത്തു നിന്നു. എന്നാൽ എങ്ങനെയാണ് പിന്നീട് വാതിൽ തുറന്നതെന്ന് മാത്രം വ്യക്തമല്ല. ബൈഡനും ഭാര്യയും ചേർന്ന് വാതിൽ തുറന്നതാണോ അതോ തെറ്റ് മനസ്സിലാക്കി മറ്റാരെങ്കിലും വാതിൽ തുറന്ന് നൽകിയതാണോ എന്ന് വ്യക്തമല്ല.

വാതിൽ തുറക്കാൻ താമസിച്ചതിലുള്ള യഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല. വാതിൽ തുറക്കൽകാരൻ തിമോത്തി ഹാർലത്തിനെ പിരിച്ചു വിട്ടതാണ് കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മറൈൻ ഗാർഡ്‌സ് ആണ് സാധാരണയായി വൈറ്റ് ഹൗസിന്റെ ഡോർ തുറന്ന് നൽകുന്നത്. എന്നാൽ ബൈഡന് ആശംസ നേർ്ന്ന് അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ആനയിക്കും മുന്നേ തന്നെ ഹാർലത്തിനെ പിരിച്ചു വിട്ടതോടെയാണ് വാതിൽ അടഞ്ഞു കിടന്നത്.

വാതിൽ തുറന്നിരുന്ന ട്രംപിന്റെ പ്രധാന ജീവനക്കാരനും റൂംസ് മാനേജറുമായിരുന്ന ഹാർലത്തിനെ ജോലിയിൽ നിന്നും ബൈഡൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ പിരിച്ചു വിടുക ആയിരുന്നു. പകരക്കാരനെ പുതിയ പ്രസിഡന്റായി എത്തുന്ന ബൈഡൻ നിയമിക്കുമെന്ന് ബൈഡന്റെ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. 2017ൽ മെലാനിയ ട്രംപ് ആണ് ഹാർലത്തിനെ ഈ പോസ്റ്റിലേക്ക് നിയമിച്ചത്. 2,00,000 ഡോളറായിരുന്നു ഹാർലത്തിന്റെ ശമ്പളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP