Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്

ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

ലണ്ടൻ: ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച് 69കാരി കോടതിയെ സമീപിച്ചു. ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കെയർ ഹോമിൽ കഴിയുന്ന വൃദ്ധയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവസരം ചോദിച്ച് കോടതിയെ സമീപിച്ചത്. ഇതേ കെയർ ഹോമിൽ കഴിയുന്ന തന്റെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിനുള്ള അവസരമാണ് ചോദിച്ചത്. അതേസമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് അനുമതി നൽകിയ കോടതി വൃദ്ധയ്ക്ക് അദ്ദേഹത്തെ വിവാഹം ചെയ്യാൻ കഴിയില്ലെന്നും കോടതി വിധിച്ചു.

നിരവധി മാസങ്ങളായി സ്ത്രീ പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം പ്രകടപ്പിച്ചതിനെ തുടർന്ന് കൗൺസിൽ സോഷ്യൽ സർവീസസ് കോടതി വിധി തേടുകയായിരുന്നു. ഒരു സൈക്യാട്രിസ്റ്റ് ഈ വൃദ്ധയെ പരിശോധിച്ച ശേഷം ലൈംഗിക ബന്ധത്തെ കുറിച്ച് അവരുടെ അറിവ് പരീക്ഷിക്കുന്നതിനായി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തതായി ജസ്റ്റിസ് പൂൾ വ്യക്തമാക്കി. ഡിമെൻഷ്യ ബാധിതയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണോ വേണ്ടയോ എന്ന് അവർക്ക് സ്വയം തീരുമാനം എടുക്കാൻ കഴിയുമെന്നും എന്നാൽ വിവാഹത്തെ കുറിച്ച് തീരുമാനം എടുക്കാൻ അവർക്ക് മാനസികമായുള്ള കഴിവില്ലെന്നും വിവാഹത്തിലൂടെ ഉണ്ടാകാനിടയുള്ള സാമ്പത്തിക വ്യവഹാര പ്രശ്നങ്ങളെ കുറിച്ച് അവബോധമില്ലെന്നും ജഡ്ജി വിധിച്ചു.

ലണ്ടൻ ആസ്ഥാനമായുള്ള ജഡ്ജി ഇന്നലെയാണ് ഈ കേസിൽ വിധി പ്രസ്താവം നടത്തിയത്. ഇത്തരം ഒരു കേസിൽ വിധി വൈകി പോയതിൽ പശ്ചാത്തപിക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തുമായുള്ള ഇൻഡിമസി ഷെയർ ചെയ്യുന്നതിനുള്ള അവസരം വൈകിപ്പോയതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ലൈംഗികമായ ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നതായി സൈക്യാട്രിസ്റ്റ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP