Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിം കാർഡുകൾ ഉണ്ടെങ്കിലും ഒരു സ്വകാര്യ നമ്പർ കൂടിവേണമെന്ന് താൽപ്പര്യം പ്രകടിപ്പിച്ചത് സ്പീക്കർ; നമ്പർ എടുത്തു നൽകിയതു കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിനു വേണ്ടിയാണെന്നു സുഹൃത്തിന്റെ വിശദീകരണം; ഡോളർ കടത്തിൽ ഇടപെട്ട് ഇഡിയും; ശ്രീരാമകൃഷ്ണനെ താമസിയാതെ ചോദ്യം ചെയ്യും

സിം കാർഡുകൾ ഉണ്ടെങ്കിലും ഒരു സ്വകാര്യ നമ്പർ കൂടിവേണമെന്ന് താൽപ്പര്യം പ്രകടിപ്പിച്ചത് സ്പീക്കർ; നമ്പർ എടുത്തു നൽകിയതു കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിനു വേണ്ടിയാണെന്നു സുഹൃത്തിന്റെ വിശദീകരണം; ഡോളർ കടത്തിൽ ഇടപെട്ട് ഇഡിയും; ശ്രീരാമകൃഷ്ണനെ താമസിയാതെ ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സ്പീക്കർ പി. ശ്രീരാമകൃഷ്ണനു സിം കാർഡ് എടുത്തു നൽകിയതു കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിനു വേണ്ടിയാണെന്നു സ്പീക്കറുടെ സുഹൃത്ത് നാസർ അയൂബ് കസ്റ്റംസിനു മൊഴി നൽകി. തനിക്കു വേറെയും സിം കാർഡുകൾ ഉണ്ടെങ്കിലും ഒരു സ്വകാര്യ നമ്പർ കൂടിവേണമെന്ന സ്പീക്കറുടെ താൽപര്യപ്രകാരമാണു തന്റെ പേരിൽ സിം കാർഡ് എടുത്തു നൽകിയതെന്നും നാസർ വെളിപ്പെടുത്തി. ഇതോടെ സിം കാർഡിൽ സ്ഥിരീകരണം വരികയാണ്.

ഏറെക്കാലമായി ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലാണ്. വീണ്ടും ഗൾഫിൽ പോകാനിരിക്കുകയാണ്. സുഹൃത്തെന്ന നിലയ്ക്കാണു താൻ ഇതു ചെയ്തതെന്നും നാസർ മൊഴി നൽകി. എന്നാൽ, കുടുംബാംഗങ്ങളുമായി സംസാരിക്കാർ നാസർ സിം കാർഡ് നൽകിയതു എന്തിനാണെന്ന ചോദ്യത്തിനു സ്പീക്കറുടെ ഫോണുകൾ അന്വേഷണ ഏജൻസികളുടെ നീരിക്ഷണത്തിൽ ആയതിനാലാണ് എന്നായിരുന്നു മറുപടിയെന്ന് മംഗളമാണ് റിപ്പോർട്ട് ചെയതത്. ഇതോടെ സ്പീക്കർ അന്വേഷണങ്ങളെ ഭയപ്പെട്ടിരുന്നുവെന്ന് വ്യക്തമാകുകയാണ്.

സ്പീക്കർക്ക് രഹസ്യ സിം കാർഡ് ഉണ്ടായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. .ഈ സിം കാർഡ് ഉപയോഗിച്ച് ആരെയെല്ലാം വിളിച്ചുവെന്നത് കേസിൽ നിർണ്ണായകമാകും. ആക്‌സിസ് ബാങ്ക് മാനേജർ ശേഷാന്ദ്രിയും സ്പീക്കറിനെതിരെ മൊഴി കൊടുത്തിട്ടുണ്ടെന്നാണ് സൂചന. ഡോളർ മാറ്റാൻ രാഷ്ട്രീയ ഉന്നതന്റെ ഇടപെടലും നിർദ്ദേശവും കിട്ടിയെന്ന മൊഴിയാണ് ഇതിന് കാരണം. നിയമസഭ തീർന്ന സാഹചര്യത്തിൽ സ്പീക്കറെ ഏത് സമയവും നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും.

നാസറിനു പുറമേ മസ്‌കറ്റിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ മുഹമ്മദിനെയും കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസറിന്റെ പേരിലുള്ള സിം കാർഡാണു സ്പീക്കർ നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ, നയതന്ത്ര ബാഗേജിൽ നിന്നു സ്വർണം കണ്ടെടുത്ത ജൂെലെ ആദ്യവാരം മുതൽ സിം കാർഡ് പ്രവർത്തിക്കുന്നില്ല.

സ്വർണ്ണക്കടത്തു പ്രതികളുടെ സഹായത്തോടെ യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്ര ബാഗേജിലൂടെ ഡോളർ വിദേശത്തേക്കു കടത്തിയ സംഭവത്തിൽ മസ്‌കറ്റിൽ സ്വാശ്രയ കോളജ് നടത്തുന്ന നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ മുഹമ്മദിനെ ഇ.ഡി. ഇന്നലെ പത്തു മണിക്കൂർ ചോദ്യംചെയ്തു. ഇന്നലെ രാവിലെ 10 മണിക്കാണു ലഫീർ കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. രാത്രി 9 മണിവരെ ചോദ്യംചെയ്യൽ തുടർന്നു. ലൈഫ് മിഷൻ കോഴയിടപാടു കേസിലെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു വിളിച്ചുവരുത്തിയത്.

ലൈഫ് മിഷൻ ഇടപാടിൽ കമ്മീഷനായി ലഭിച്ച നാലരക്കോടി രൂപയിൽ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്നു സ്വപ്ന മൊഴി നൽകിയിരുന്നു. ഡോളറടങ്ങിയ ബാഗുമായി കോൺസുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദിനൊപ്പം താനും സരിത്തും ദുബായിവരെ യാത്ര ചെയ്തിട്ടുണ്ടെന്നും അവിടെവച്ചാണു ഡോളർ കൈമാറിയതെന്നുമാണു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഡോളർ വിദേശത്തു കൈപ്പറ്റിയതു ലഫീറാണെന്നാണു സംശയിക്കുന്നത്. ഇയാളുടെ കോളജിൽ ബിനാമിയായി പല ഉന്നതരും പണം മുടക്കിയിട്ടുണ്ടെന്നാണു സംശയം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP