Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുഷാർ മത്സരിച്ചില്ലെങ്കിൽ ബിഡിജെഎസ് പേരിൽ മാത്രം; അച്ചന്റെ നിലപാടുകൾ സിപിഎമ്മിനൊപ്പമെന്നും വിലയിരുത്തൽ; ചോദിക്കുന്നതൊന്നും ഇത്തവണ വെള്ളാപ്പള്ളിയുടെ മകന്റെ പാർട്ടിക്ക് നൽകില്ല; ബിഡിജെഎസിന് എൻഡിഎ നൽകുക 20 ൽ താഴെ സീറ്റുകൾ?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അത്രയും സീറ്റുകൾ ബിഡിജെഎസിന് നൽകേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. എന്നാൽ ബിഡിജെഎസിനോട് അത്ര കരുതൽ വേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39 സീറ്റിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ അവർക്ക് 20ൽ താഴെ സീറ്റുകളേ ബിജെപി കേന്ദ്ര നേതൃത്വം അനുവദിക്കൂ. മുന്നണി വിട്ടു പോയാലും പ്രശ്‌നമില്ലെന്ന നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്.

ബിഡിജെഎസിന് 39 സീറ്റ് നൽകാൻ ബിജെപി സന്നദ്ധമാകുമെന്ന് ബിജെപി നേതാക്കൾ വിലയിരുത്തിയിരുന്നു. കേന്ദ്ര നിലപാടിൽ വ്യക്തത ഇല്ലാത്തതു കൊണ്ടായിരുന്നു അത്. എന്നാൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലും വെള്ളാപ്പള്ളി പ്രചരണത്തിന് സജീവമല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ എന്തിനാണ് അത്രയും സീറ്റ് നൽകുന്നതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യം. വർക്കല, കോവളം പോലുള്ള സീറ്റുകൾ ബിജെപി ഏറ്റെടുക്കും. കുട്ടനാടിലും തുഷാർ മത്സരിച്ചില്ലെങ്കിൽ ബിജെപി ആ സീറ്റും ഏറ്റെടുക്കും. ബിഡിജെഎസ് വിമതരായ സുഭാഷ് വാസുവുമായി സഹകരണത്തിന്റെ സാധ്യതകളും പ്രാദേശികമായി തേടും.

പൊതുസമ്മതർക്കും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കും സ്ഥാനാർത്ഥി നിർണയത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിനാൽ തൽസ്ഥിതി തുടരാനാവില്ലെന്ന് ബിഡിജെഎസിനെ ബിജെപി അറിയിക്കും. ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പ്രാഥമിക ആശയവിനിമയത്തിലാണ് സീറ്റ് എണ്ണത്തെക്കുറിച്ചുള്ള ആവശ്യം തുഷാർ ഉയർത്തിയത്. ഇതിനോട് അന്ന് ബിജെപി പ്രതികരിച്ചിരുന്നില്ല. പ്രധാന സീറ്റുകൾ വിട്ടു നൽകേണ്ടി വരുമെന്നും അറിയിച്ചു.

എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരെയും സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും പ്രധാന ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസിന് മാന്യമായ പരിഗണന നൽകുമെന്നും ബിജെപി നേതൃത്വം അറിയിച്ചു, ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം നിലപാടുകളിലേക്ക് എത്തുന്നത്. കൂടുതൽ സീറ്റ് നൽകുന്നത് ബിജെപിക്ക് വോട്ട് വിഹിതം കുറയ്ക്കും. ഈ സാഹചര്യത്തിൽ താമര ചിഹ്നത്തിൽ പരമാവധി മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം.

നേരത്തെ ഇടതു പക്ഷവും വലതു പക്ഷവുമായി ബിഡിജെഎസ് ചർച്ച നടത്തുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ രണ്ട് മുന്നണികളും അനുകൂല മനസ്സെടുത്തില്ല. വെള്ളാപ്പള്ളിയിലൂടെ ഈഴവ വോട്ടുകൾ അടുപ്പിക്കാനാണ് സിപിഎം നീക്കം. അത് വിജയിക്കുമെന്നും ഉറപ്പുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടത്ത ബിഡിജെഎസിനോട് കോൺഗ്രസിനും താൽപ്പര്യമില്ല. ഇതെല്ലാം ബിജെപിയുടെ തീരുമാനങ്ങളേയും സ്വാധീനിക്കുന്നുണ്ട്.

ഇടതിനൊപ്പമാണ് വെള്ളാപ്പള്ളി. അതുകൊണ്ട് തന്നെ ബിഡിജെഎസ് മത്സരി്ക്കുന്നിടത്ത് ഇടതിന് അനുകൂലമായി കാര്യങ്ങൾ മാറി മറിയും. ഇതൊഴിവാക്കാനാണ് ബിഡിജെഎസിന് പരമാവധി സീറ്റ് കുറയ്ക്കാനുള്ള തീരുമാനം. എല്ലാ ജില്ലയിലും സീറ്റ എന്ന ഫോർമുലയിൽ 14 സീറ്റ് ബിഡിജെഎസിന് അനുവദിക്കാനാണ് സാധ്യത. ഇടതും വലതും ബിഡിജെഎസിനെ ഉൾക്കൊള്ളില്ലെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതാക്കളുമായും സംസ്ഥാന പ്രസിഡന്റുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി.

എസ്എൻഡിപിയുമായി ബന്ധമുള്ള ചില പ്രമുഖരെ മത്സരിപ്പിക്കാനും സംഘടന നീക്കം തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായ നേതൃത്വത്തിന്റെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്, ബിജെപിയോടുള്ള അനുഭാവ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. കേന്ദ്ര നേതൃത്വവും ഇതേ സന്ദേശമാണ് നൽകുന്നത്. എൻ എസ് എസിനേയും അടുപ്പിക്കും. ഇത്തവണ ഒരു സമുദായവുമായി അകൽച്ച കാട്ടില്ല.

ഘടകകക്ഷികളുടെ സീറ്റ് വിഭജനം, ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച എന്നിവ 29ന് തൃശൂരിലെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നടക്കും. പാർട്ടിയിലെ ആരൊക്കെ മത്സരിക്കണം എന്നതു സംബന്ധിച്ചും സംസ്ഥാന പ്രസിഡന്റിന്റെ യാത്രയെക്കുറിച്ചും തീരുമാനമെടുക്കും. ജനറൽ സെക്രട്ടറിമാരുടെ കമ്മിറ്റിക്കാണ് യാത്രാ ഒരുക്കങ്ങളുടെ ചുമതല. പുതിയ തീരുമാനമനുസരിച്ച് ഫെബ്രുവരി 20 മുതൽ മാർച്ച് 5 വരെയാണ് കെ സുരേന്ദ്രന്റെ രാഷ്ട്രീയ വിശദീകരണയാത്ര.

കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഫെബ്രുവരി 3, 4 തീയതികളിൽ കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ പങ്കെടുത്തേക്കും. നേതൃത്വവുമായി തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യുന്ന അദ്ദേഹം 4ന് നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. പൊതുയോഗ സ്ഥലം നിശ്ചയിച്ചിട്ടില്ല.

തുഷാർ മത്സരിച്ചില്ലെങ്കിൽ ബിഡിജെഎസ് പേരിൽ മാത്രം; അച്ചന്റെ നിലപാടുകൾ സിപിഎമ്മിനൊപ്പമെന്നും വിലയിരുത്തൽ; ചോദിക്കുന്നതൊന്നും ഇത്തവണ വെള്ളാപ്പള്ളിയുടെ മകന്റെ പാർട്ടിക്ക് നൽകില്ല; ബിഡിജെഎസിന് എൻഡിഎ നൽകുക 20 താഴെ സീറ്റുകൾ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP