Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ

അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പുതുച്ചേരി : മുൻ സ്പീക്കറെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ വനിതാ ഗുണ്ട നേതാവ് ബിജെപിയിൽ ചേർന്നതിനെ ചൊല്ലി വിവാദം. അറസ്റ്റ് വാറന്റിനെ തുടർന്ന് ഒളിവിൽ കഴിയവെയാണു കാരയ്ക്കലിലെ കുപ്രസിദ്ധ ഗുണ്ട ഏഴിലരസി ബിജെപി സംസ്ഥാന പ്രസിഡന്റിൽനിന്ന് അംഗത്വം സ്വീകരിച്ചത്. മുൻ സ്പീക്കറും കൃഷിമന്ത്രിയുമായിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെയടക്കം മൂന്നുപേരെ കൊന്ന കേസിലെ പ്രതിയാണ് ഏഴിലരസി.

അബ്കാരിയായിരുന്ന രാമുവിന്റെ രണ്ടാം ഭാര്യയാണ് ഏഴിലരസി. 2014ൽ ബൈക്കിൽ രാമുവുമെത്ത് വരുമ്പോൾ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി ആക്രമിച്ചി. ഏഴിലരസിയുടെ കൺമുമ്പിലിട്ട് രാമുവിനെ വെട്ടിക്കൊന്നു. ഏഴിലരസിക്കും പരിക്കുകൾ ഏറ്റു. പക്ഷേ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭർത്താവിനെ കൊന്നവരെ ചോരയിലൂടെ അവരും നേരിട്ടു. ഗുണ്ടാനേതാവ് അയ്യപ്പനേയും രാമുവിന്റെ ആദ്യ ഭാര്യ വിനോദയേയും കൊലപ്പെടുത്തി പ്രതികാരം തീർത്തു. അതിന് ശേഷം മാഫിയാ തലവയായി. 2016ലാണ് ശിവകുമാറിനെ വകവരുത്തിയത്.

ഇതിന് പിന്നിലും ഭർത്താവിനെ കൊന്ന പ്രതികാരത്തിന് പങ്കുണ്ട്. ടി ആർ പട്ടണത്ത് ബാറുകളും ഹോട്ടലുകളും രാമുവിന് ഉണ്ടായിരുന്നു. രാമുവിന്റെ അടുത്ത സുഹൃത്തായിരുന്നു ശിവകുമാർ. ടി ആർ പട്ടണത്ത് നിന്ന് ശിവകുമാറിന് സ്വതന്ത്രനായി മത്സരിച്ച് ജയിക്കാനായതും രാമുവിന്റെ പിന്തുണയിലായിരുന്നു. എന്നാൽ ഏഴിലരസിയെ രണ്ടാം ഭാര്യയാക്കിയതിനെ ശിവകുമാർ ചോദ്യം ചെയ്തു. ഇതോടെ സുഹൃത്തുക്കൾ തമ്മിൽ അകൽച്ച തുടങ്ങി. ഇതിനിടെ തന്റെ സ്വത്തുക്കളെല്ലാം ഏഴിലരസിയുടെ പേരിലേക്ക് രാമു മാറ്റാനും തുടങ്ങി.

ഇത് മനസ്സിലാക്കിയാണ് ബാക്കി സ്വത്തുക്കളെങ്കിലും തന്റെ പേരിൽ നിലനിർത്താൻ വിനോദ ക്വട്ടേഷൻ സംഘവുമായി അടുത്തത്. രാമു കൊല്ലപ്പെട്ടു. അതിന് ശേഷം ശിവകുമാറിന്റെ നിയന്ത്രണത്തിലുള്ള സ്വത്ത് തനിക്ക് വേണമെന്ന് ഏഴിലരസി ആവശ്യപ്പെട്ടു. അതിന് അയാൾ വഴങ്ങിയില്ല. വിനോദയ്‌ക്കൊപ്പമായിരുന്നു മനസ്സ്. ഇതിന്റെ പ്രതികാരമായിരുന്നു ശിവകുമാറിനെ കൊന്ന് ഏഴിലരസി തീർത്തത്. ഇതിന് ശേഷം ടി ആർ പട്ടണത്തിന്റെ നിയന്ത്രണം അവർ ഏറ്റെടുത്തു. ഈ മേഖലയിൽ രാമുവിനുള്ള സ്വാധീനം തനിക്ക് കിട്ടുമെന്ന് ഏഴിലരസി കണക്കു കൂട്ടുന്നു.

ശിവകുമാർ കൊലയിൽ അറസ്റ്റിലായ അവർ ജാമ്യം കിട്ടി പുറത്തിങ്ങിയപ്പോൾ തന്നെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചു. എന്നാൽ വീണ്ടും ഗുണ്ടാ ആക്ടിൽ അവരെ അകത്തിട്ടു. പിന്നീട് പുറത്തിറങ്ങി. തട്ടിക്കൊണ്ടു പോകൽ കേസിൽ ഇവർക്കെതിരെ കോടതി വാറണ്ടുണ്ട്. ഇവരെയാണ് ബിജെപി ഇപ്പോൾ പാർട്ടിയിൽ എടുക്കുന്നത്. ഇതാണ് വിവാദമാകുന്നത്. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി 15 കേസുകളുണ്ട്. 2017ൽ മുൻ സ്പീക്കറും കൃഷിമന്ത്രിയും കാരയ്ക്കലിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്ന വി എം.സി. ശിവകുമാറിനെ പട്ടാപ്പകൽ പെട്രോൾ ബോംബ് എറിഞ്ഞു വീഴ്‌ത്തിയശേഷം വെട്ടിയും കുത്തിയും കൊന്ന കേസാണ് ഇതിൽ പ്രധാനം.

കാരയ്ക്കലിലെ വ്യാജമദ്യ മാഫിയയ്ക്കു നേതൃത്വം നൽകുന്ന ഏഴിലരസി കഴിഞ്ഞ വർഷം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉടനെ ഗുണ്ടാ ആക്ട് പ്രകാരം തടവിലായി. തടവുകഴിഞ്ഞു പുറത്തിറങ്ങിയശേഷം അജ്ഞാത കേന്ദ്രത്തിലിരുന്നായിരുന്നു പ്രവർത്തനം. ബിജെപി സംസ്ഥാന പ്രസിഡന്റ് ആർ.സാമിനാഥനെ വിളിച്ചുവരുത്തിയാണ് അംഗത്വം നേടിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വിവാദമായി. അറസ്റ്റ് വാറന്റുള്ള പ്രതിയെ തേടി പൊലീസ് തിരച്ചിലും തുടങ്ങി. അതേസമയം, ആർക്കു വേണമെങ്കിലും പാർട്ടിയിൽ ചേരാമെന്നും ഏഴിലരസി പാർട്ടി അംഗത്വം സ്വീകരിച്ചതിൽ അസ്വാഭാവികതയില്ലെന്നുമാണ് ബിജെപി വാദം.

കാരയ്ക്കലിനും നാഗപട്ടണത്തിനും ഇടയിലുള്ള നേരാവി ടി.ആർ. പട്ടണത്തിനു സമീപമാണ് വി എം.സി. ശിവകുമാറിന് നേരെ ആക്രമണമുണ്ടായത്. സമീപത്തെ കെട്ടിടനിർമ്മാണജോലി വീക്ഷിക്കാൻ കാറിലെത്തിയതായിരുന്നു ശിവകുമാർ. ഇതിനിടയിൽ അജ്ഞാതസംഘം കാർ തടഞ്ഞ് മാരകായുധങ്ങൾകൊണ്ട് ശിവകുമാറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൃഷിമന്ത്രിയായിരുന്നു. 1996 മുതൽ 2000 വരെ പുതുച്ചേരി നിയമസഭാസ്?പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചുതവണ എംഎ‍ൽഎ.യായിട്ടുണ്ട്. നാലുതവണ ഡി.എം.കെ. ടിക്കറ്റിലും ഒരു തവണ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചുമാണ് അദ്ദേഹം പുതുച്ചേരി നിയമസഭയിലെത്തിയത്.

എ.ഐ.എ.ഡി.എം.കെ.യുടെ സജീവപ്രവർത്തകനായിരിക്കെയായിരുന്നു കൊല. ബോംബെറിഞ്ഞു ഭീതിപരത്തിയ അക്രമികൾ ഗണ്മാന്റെ കയ്യിൽ നിന്നു തോക്ക് തട്ടിയെടുത്ത ശേഷമായിരുന്നുകൊലപാതകം നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP