Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതുവരെ കണ്ട സ്വപ്‌നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കൾ

അതുവരെ കണ്ട സ്വപ്‌നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി  അർപ്പിച്ച് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: എം.സി റോഡിൽ തിരുവല്ലക്കും ചങ്ങനാശ്ശേരിക്കുമിടയിൽ പെരുന്തുരുത്തിയിൽ കെഎസ്.ആർ.ടി.സി ബസിടിച്ച് മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും. ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ പരേതനായ ചാക്കോ സാമുവേൽ - കുഞ്ഞമ്മ ദമ്പതികളുടെ മകനും മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്‌കൂൾ ബസിലെ ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ സണ്ണി - ലിലാമ്മ ദമ്പതികളുടെ മകൾ ആൻസിയും (26) ആണ് മരിച്ചത്.കംപ്യൂട്ടർ പഠനം കഴിഞ്ഞ ആൻസിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുപ്പിച്ച് തിരികെചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.

വെള്ളിയാഴ്ച 4.10-ന് ഇടിഞ്ഞില്ലം കഴിഞ്ഞ് തിരുവല്ലയ്ക്കുള്ള വളവിലായിരുന്നു അപകടം. കോട്ടയത്തുനിന്ന് പത്തനംതിട്ടയ്ക്കുപോയ ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽനിന്ന് 10 മീറ്ററോളം മാറിയുള്ള ഇരുനിലക്കെട്ടിടത്തിലേക്കാണ് ഇടിച്ചുകയറിയത്. കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള കോൺക്രീറ്റ് ഷെയ്ഡിൽ മൂന്നരമീറ്ററോളം നീളത്തിൽ ബസ് ഇടിച്ചുകയറി. വലതുഭാഗം പൂർണമായും തകർന്നു. ഈ ഭാഗത്തിരുന്നവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. ജെയിംസും ആൻസിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് ആദ്യം ബസിടിച്ചത്. ആൻസി അപ്പോൾത്തന്നെ അടിയിലേക്കുവീണു. മുൻചക്രത്തിൽ കുരുങ്ങി ജെയിംസും സ്‌കൂട്ടറും 10 മീറ്ററോളം നിരങ്ങിനീങ്ങി. സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളിലും കാറിലും ബസിടിച്ചു.

ബസിലുണ്ടായിരുന്ന 22 പേർക്കും അപകടത്തിൽ പരിക്കേറ്റു.ഡ്രെവർ, കണ്ടക്ടർ എന്നിവർക്കും പരിക്കേറ്റു.ബസ് ഡ്രൈവർക്ക് രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്നാണ് ഇടിഞ്ഞില്ലം അപകടം ഉണ്ടായതെന്ന് തിരുവല്ല ഡിവൈ.എസ്‌പി. ടി.രാജപ്പൻ പറഞ്ഞു. മുൻസീറ്റിൽ യാത്രചെയ്തിരുന്ന നഴ്സ് ഡ്രൈവറുടെ അവശത ശ്രദ്ധിച്ചിരുന്നതായും നിയന്ത്രണംതെറ്റിയപ്പോൾ വിളിച്ചുപറയാൻ ശ്രമിച്ചിരുന്നതായും ഡിവൈ.എസ്‌പി. പറഞ്ഞു. നിയന്ത്രണംതെറ്റിയിട്ടും ബ്രേക്ക് ചവിട്ടാൻ സാധിക്കാതിരുന്നതും കുഴഞ്ഞു
വീണതിനാലാണെന്ന് പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP