Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ ആദ്യ ലോക് ഡൗണിന് ഒരു വയസ്; ചൈനയിലെ വു​ഹാ​നി​ൽ ലോക് ഡൗൺ പ്രഖ്യാപിച്ചത് 2020 ജനുവരി 23ന്

ലോകത്തെ ആദ്യ ലോക് ഡൗണിന് ഒരു വയസ്; ചൈനയിലെ വു​ഹാ​നി​ൽ ലോക് ഡൗൺ പ്രഖ്യാപിച്ചത് 2020 ജനുവരി 23ന്

മറുനാടൻ മലയാളി ബ്യൂറോ

ബെ​യ്ജിം​ഗ്: ലോകത്ത് ആദ്യമായി കോവിഡ് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം. കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിലെ ഹു​ബൈ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ വു​ഹാ​നി​ൽ 2020 ജനുവരി 23നായിരുന്നു ആദ്യമായി ലോക് ഡൗൺ പ്രഖ്യാപിച്ചത്. നാളെയാണ് ലോക് ഡൗണിന്റെ ഒന്നാം വാർഷികം. അതേസമയം, രണ്ടു മാസം കൊണ്ട് ലോക് ഡൗൺ പിൻവലിച്ച് വുഹാൻ സാധാരണ നിലയിലേക്ക് മ‌ടങ്ങി.

കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന ചൈ​ന​യി​ലെ വു​ഹാ​നിൽ ആയിരുന്നു ​ലോ​ക​ത്തെ ആ​ദ്യ​ത്തെ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. ആ ​സ​മ​യം വു​ഹാ​നി​ലെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ണ്ട് ലോ​കം ഞെ​ട്ടി. ജ​നു​വ​രി അ​വ​സാ​നം മു​ത​ൽ ജൂ​ൺ വ​രെ അ​തി​ർ​ത്തി​ക​ളെ​ല്ലാം അ​ട​ച്ച് വു​ഹാ​ൻ ഒ​റ്റ​പ്പെ​ട്ടു. രാ​ജ്യ​ത്തി​നു​ള്ളി​ലെ ഏ​കാ​ന്ത തു​രു​ത്താ​യി വു​ഹാ​ൻ മാ​റി. ഈ ​അ​ട​ച്ചി​ട​ൽ അ​പ്പോ​ഴ​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കോ​വി​ഡി​നെ അ​ക​റ്റി​നി​ർ​ത്താ​നു​ള്ള ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ മാ​ർ​ഗ​മാ​യി മാ​റി. ഈ ​ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ചൈ​ന വൈ​റ​സി​നെ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ച്ച​താ​യാ​ണ് കാ​ണു​ന്ന​ത്.

2019 ന്റെ അ​വ​സാ​നം ത​ന്നെ വു​ഹാ​നി​ൽ ഒ​രു അ​ജ്ഞാ​ത രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ‌ ഇ​ത് അ​വ​ഗ​ണി​ച്ച അ​ധി​കൃ​ത​ർ ചൈ​നീ​സ് പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ളു​ക​ളെ സ്വ​ന്ത്ര​മാ​യി​വി​ട്ടു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പി​ന്നീ​ട് ഈ ​ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ശ്നം ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ചൈ​ന കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ക​യും രോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ജ​നു​വ​രി 23 ന് ​വു​ഹാ​നി​ലെ തെ​രു​വു​ക​ൾ നി​ശ​ബ്ദ​മാ​യി. ഏ​ക​ദേ​ശം 11 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ ക്വാ​റ​ൻറൈ​ന് വി​ധേ​യ​മാ​യി. മാ​സ്കും സാ​മൂ​ഹി​ക അ​ക​ല​വും നി​ർ​ബ​ന്ധ​മാ​യി. രോ​ഗി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് വ​ലി​യ ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ച്ച് ചൈ​ന വീ​ണ്ടും ലോ​ക​ത്തെ ഞെ​ട്ടി​ച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP