Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിക്കായുള്ള അന്വേഷണം നിർത്തി

കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിക്കായുള്ള അന്വേഷണം നിർത്തി

പി പി ചെറിയാൻ

കലിഫോർണിയ ന്മ സാൻ മാറ്റിയൊ കൗണ്ടിയിലെ കൊവൽ റാഞ്ച് സ്റ്റേറ്റ് ബീച്ചിൽ കുളിക്കാനിറങ്ങിയ 12 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായി. ഏഴാം ഗ്രേഡ് വിദ്യാർത്ഥിയായ അരുണെ പ്രുതി പിതാവിനും സഹോദരനുമൊപ്പമാണ് ബീച്ചിൽ എത്തിയത്. ബീച്ചിലെ അപകട സ്ഥിതി മനസ്സിലാക്കാതെയാണ് മൂവരും കുളിക്കാനിറങ്ങിയത്.

മൂന്നു പേരെയും തിരമാലകൾ കൊണ്ടു പോയെങ്കിലും നീന്താനറിയാവുന്ന പിതാവ് തരുൺ ഇളയ മകനെ (8 വയസ്സ്) രക്ഷിച്ചെങ്കിലും അരുണെയെ രക്ഷിക്കാനായില്ല. ജനുവരി 18 നായിരുന്നു സംഭവം. രണ്ടു ദിവസം ഹെലികോപ്റ്ററും, ബോട്ടും ഉപയോഗിച്ചു കുട്ടിയെ തിരഞ്ഞെങ്കിലും ജനുവരി 19 ന് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് കോസ്റ്റൽ ഗാർഡ് പറഞ്ഞു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പിതാവ് അഭ്യർത്ഥിച്ചു. അന്വേഷണം അവസാനിപ്പിക്കുക എന്നതു വളരെ ദുഃഖകരമാണെങ്കിലും, സൂചനകൾ ലഭിച്ചാൽ അന്വേഷണം പുനഃരാരംഭിക്കുമെന്നും കോസ്റ്റർ ഗാർഡ് അംഗം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP