Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി തുടങ്ങിവെച്ച് മാതൃക കാട്ടിയതിന്റെ കൊയ്ത്തു നടത്താൻ ബിഹാർ സർക്കാർ! ബിഹാറിൽ സർക്കാരിനെതിരായ സമൂഹ മാധ്യമ വിമർശനങ്ങൾ ഇനി കുറ്റകൃത്യം; സമൂഹമാധ്യമങ്ങളിലെ അപകീർത്തികരവും കുറ്റകരവുമായ പോസ്റ്റുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി നിധീഷ് കുമാർ

പിണറായി തുടങ്ങിവെച്ച് മാതൃക കാട്ടിയതിന്റെ കൊയ്ത്തു നടത്താൻ ബിഹാർ സർക്കാർ! ബിഹാറിൽ സർക്കാരിനെതിരായ സമൂഹ മാധ്യമ വിമർശനങ്ങൾ ഇനി കുറ്റകൃത്യം; സമൂഹമാധ്യമങ്ങളിലെ അപകീർത്തികരവും കുറ്റകരവുമായ പോസ്റ്റുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി നിധീഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്ന: സോഷ്യൽ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമർശത്തിനും തടയിടാൻ വേണ്ടിയാണ് കേരളാ മുഖ്യമന്ത്രി പിണറായി പ്രത്യേകം താൽപ്പര്യമെടുത്ത് പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത്. കടുത്ത എതിർപ്പുയർന്നതിനെ തുടർന്ന് പൊലീസിനോട് തുടർനടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും ഈ ഓർഡിനൻസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തായാലും പിണറായി കാണിച്ച മാതൃക ആയുധമാക്കാൻ ഒരുങ്ങുകയാണ് മറ്റിടങ്ങളിലെ സർക്കാറുകൾ.

ഇതിന്റെ ആദ്യഘട്ടമെന്നോണം സർക്കാറിന് എതിരായ സൈബർ വിമർശനം കുറ്റകരമാക്കി കൊണ്ട് രംഗത്തുവന്നത് ബിഹാർ സർക്കാറാണ്. അപകീർത്തികരവും കുറ്റകരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി ബിഹാർ സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കടിഞ്ഞാണിട്ടു. സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ അസ്വസ്ഥനായാണ് മുഖ്യമന്ത്രി നിധീഷ് കുമാർ ഇത്തരം ഒരു നടപടിയിലേക്ക് കടന്നതെന്നാണ് സൂചന.

തനിക്ക് നേരെ ഉയരുന്ന സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളോട് രൂക്ഷഭാഷയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിലെ അപകീർത്തികരവും കുറ്റകരവുമായ പോസ്റ്റുകൾ കണ്ടെത്താനും നടപടി സ്വീകരിക്കാനും സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി

സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ അപൂർവ്വമായി മാത്രം ഇടപെടലുകൾ നടത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ വ്യാഴാഴ്ച സംസ്ഥാന സർക്കാരിലെ എല്ലാ സെക്രട്ടറിമാർക്കും സാമ്പത്തിക കുറ്റകൃത്യ വിഭാഗം മേധാവി ഐ.ജി നയ്യാർ ഹസ്‌നൈൻ ഖാൻ കത്തെഴുതി.

സർക്കാരിനും മന്ത്രിമാർക്കും പാർലമെന്റംഗങ്ങൾക്കും നിയമസഭാംഗങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ ചില വ്യക്തികളും സംഘടനകളും സോഷ്യൽ മീഡിയയിൽ അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങൾ നടത്തിവരികയാണെന്നും ഇത് നിയമവിരുദ്ധമാണെന്നും സൈബർകുറ്റകൃത്യങ്ങളുടെ പരിധിയിൽപ്പെടുന്നതാണെന്നും ഐ.ജി നയ്യാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ പിണറായി കൊണ്ടുവന്ന പൊലീസ് ആക്ടിലെ ഭേദഗതിയും ഇതുപോലെ തന്നെയായിരുന്നു. സോഷ്യൽ മീഡിയ വഴി ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ചുള്ള ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയാനാണ് ഈ വകുപ്പെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. ഈ നിയമപ്രകാരം മുകളിൽപറഞ്ഞ സൈബർ കുറ്റങ്ങൾക്ക് ഇനി അഞ്ചുവർഷംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല. കൂടാതെ വാറന്റ് ഇല്ലാതെ കേസെടുക്കാനും കഴിയും.

2000ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനുപകരം പുതിയ നിയമങ്ങളൊന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നില്ല. ഇതുമൂലം പൊലീസിന് സൈബർ ആക്രമണങ്ങൾക്കെതിരെ ഫലപ്രദമായി നടപടിയെടുക്കാൻ കഴിയുന്നില്ലെന്ന സാഹചര്യം മുൻനിർത്തിയാണ് ഭേദഗതി.

സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം ദുർബലമാണ് എന്നതിനെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നിരുന്നു. അടുത്തിടെ അശ്ലീല യു ട്ഊബർ വിജയ് പി നായർക്കെതിരെ നിരവധി തവണ പരാതി നൽകിയിട്ടും നടപടി എടുക്കാത്തത് വലിയ വിവാദമായിരുന്നു. തുടർന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് വിജയ് പി നായരെ മർദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ വിഷയത്തിൽ കടുത്ത നടപടികൾ പൊലീസ് സ്വീകരിച്ചത്. നിയമത്തിനെതിരെ കടുത്ത വിമർശനം ഇടതുപക്ഷത്തു നിന്നു തന്നെ ഉയർന്നതോടെയാണ് പിൻവലിക്കാൻ കേരള സർക്കാർ തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP