Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അങ്ങ് അമേരിക്കൻ പ്രസിഡന്റ് ബെയ്ഡന്റെ അടുത്തുമുണ്ട് ഇന്ത്യക്കാരന് പിടി; അല്ലെങ്കിൽ ഇന്ത്യക്കാരനില്ലാതെ എന്ത് ആഘോഷം; അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയിലും ഒരു ഇന്ത്യൻ കൈയൊപ്പ്; ബെയ്ഡനായി ആദ്യ പ്രസംഗം തയ്യാറാക്കിയത് തെലുങ്കാന സ്വദേശി

അങ്ങ് അമേരിക്കൻ പ്രസിഡന്റ് ബെയ്ഡന്റെ അടുത്തുമുണ്ട് ഇന്ത്യക്കാരന് പിടി; അല്ലെങ്കിൽ ഇന്ത്യക്കാരനില്ലാതെ എന്ത് ആഘോഷം; അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയിലും ഒരു ഇന്ത്യൻ കൈയൊപ്പ്; ബെയ്ഡനായി ആദ്യ പ്രസംഗം തയ്യാറാക്കിയത് തെലുങ്കാന സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: ലോകത്തിന്റെ ഏതു കോണിലും ആഘോഷങ്ങൾ നടന്നാൽ അല്ലെങ്കിൽ സുപ്രധാന ചടങ്ങുകൾ നടന്നാൽ ഇന്ത്യക്കാരന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടാകാറുണ്ട്.കഴിഞ്ഞ ദിവസം ലോകം ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡന്റ് ജോ ബെയ്ഡന്റ് സത്യപ്രതിജ്ഞ ചടങ്ങിലുമുണ്ടായി ഒരു ഇ്ന്ത്യക്കാരന്റെ കൈയൊപ്പ്.അതും വെറും സാന്നിദ്ധ്യമല്ല. അത്രമേൽ പ്രധാനപ്പെട്ട ഒന്ന് തന്നെ. ലോകം ശ്രദ്ധയോടെ വീക്ഷിച്ച ബെയ്ഡന്റെ പ്രസംഗം തയ്യാറാക്കിയത് തെലുങ്കാന സ്വദേശിയായ വിനയ് റെഡ്ഡിയാണ്.

ബൈഡന്റെ നയങ്ങൾ പ്രതിപാദിച്ച പ്രസംഗമാണ് വിനയ് റെഡ്ഡി തയ്യാറാക്കിയത്. ബൈഡന്റെ പ്രസംഗങ്ങൾ തയാറാക്കാനുള്ള ചുമതല ഇനി അങ്ങോട്ടും തെലങ്കാനയിൽകുടുംബവേരുകളുള്ള വിനയ് റെഡ്ഡിക്കാണ്.ബൈഡൻ രണ്ടാം തവണ വൈസ് പ്രസിഡന്റായിരുന്ന 2013 മുതൽ 2017 വരെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തയാറാക്കിയിരുന്നത് വിനയ് ആയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണ കാലയളവിൽ ബൈഡൻ കമല ഹാരിസ് ടീമിന്റെ മുതിർന്ന ഉപദേഷ്ടാവായി പ്രവർത്തിച്ച വിനയ്‌യ്ക്കു പ്രചാരണത്തിലുടനീളമുള്ള പ്രസംഗങ്ങൾ തയാറാക്കാനുള്ള ചുമതലയുമുണ്ടായിരുന്നു.

ഒബാമ ബൈഡൻ ഭരണകാലയളവിൽ യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിൽ പ്രസംഗം തയാറാക്കുന്ന സംഘത്തിലെ മുതിർന്ന അംഗമായിരുന്നു വിനയ്.ഒബാമ ബൈഡൻ ടീം രണ്ടാമതും തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രസംഗങ്ങൾ തയാറാക്കിയ സംഘത്തിലുമുണ്ടായിരുന്നു.നാഷനൽ ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

തെലങ്കാനയിലെ കരിംനഗറാണ് ഇവരുടെ നാട്. കുടുംബവീടും അവിടെത്തന്നെ.വിനയ് റെഡ്ഡിയുടെ പിതാവ് നാരായണ റെഡ്ഡി, എംബിബിഎസ് പൂർത്തിയായ ശേഷം 1970 ൽ യുഎസിലേക്ക് കുടിയേറുകയായിരുന്നു. നാരായണ റെഡ്ഡി വിജയ റെഡ്ഡി ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ രണ്ടാമനായ വിനയ്, യുഎസിലെ ഒഹായോയിലാണ് ജനിച്ചത്. മയാമി സർവകലാശാല, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലോഎന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബമാണ് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ വിനയ് റെഡ്ഡിയുടേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP