Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയൽക്കാർ ഒരുക്കിയ സ്വീകരണച്ചടങ്ങിലെ കേക്കിന് മുകളിൽ കങ്കാരു; കട്ട് ചെയ്യാൻ വിസമ്മതിച്ച് അജിങ്ക്യാ രഹാനെ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചാനലുകളിൽ ചൂടേറിയ ചർച്ച; 'ക്യാപ്റ്റന്റെ' പക്വതയാർന്ന തീരുമാനത്തെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങൾ

അയൽക്കാർ ഒരുക്കിയ സ്വീകരണച്ചടങ്ങിലെ കേക്കിന് മുകളിൽ കങ്കാരു; കട്ട് ചെയ്യാൻ വിസമ്മതിച്ച് അജിങ്ക്യാ രഹാനെ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചാനലുകളിൽ ചൂടേറിയ ചർച്ച; 'ക്യാപ്റ്റന്റെ' പക്വതയാർന്ന തീരുമാനത്തെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങൾ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ ബോർഡർ ഗവാസ്‌കർ ട്രോഫി കിരീടം നിലനിർത്തി രാജ്യത്ത് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഊഷ്മള വരവേൽപ്പാണ് ഏങ്ങും ലഭിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ അടക്കമുള്ള താരങ്ങളെ തേടി അഭിനന്ദന പ്രവാഹം തുടരുകയാണ്. ഏഴ് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ ഉണ്ടെങ്കിലും ആരാധകരെ നിരാശപ്പെടുത്താതെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് താരങ്ങൾ വീടുകളിലേക്ക് മടങ്ങിയത്.

മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ അജിങ്ക്യാ രഹാനെയ്ക്കായി ഗംഭീര സ്വീകരണമാണ് അയൽക്കാർ ഒരുക്കിയിരുന്നത്. എന്നാൽ അയൽക്കാർ കൊണ്ടുവന്ന കേക്ക് കട്ട് ചെയ്യാൻ താരം തയാറായില്ല. കേക്കിന് മുകളിൽ ഒരു കംഗാരുവിന്റെ രൂപം ഉണ്ടായതിനാലാണത്രേ രഹാനെ കേക്ക് കട്ട് ചെയ്യാൻ വിസമ്മതിച്ചത്.

കത്തിയെടുത്ത് കേക്കിന്റെ മുകളിൽവച്ച ശേഷമായിരുന്നു കംഗാരുവിന്റെ രൂപം രഹാനെയുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ താരം പിൻവാങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലെ മാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് ഉയർത്തിയത്.

ഓസീസ് ക്രിക്കറ്റ് ടീമിനെ കംഗാരുക്കൾ എന്നു വിളിക്കാറുണ്ട്. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കംഗാരു. ഇക്കാരണംകൊണ്ടാണ് കേക്ക് കട്ട് ചെയ്യാൻ രഹാനെ വിസമ്മതിച്ചതെന്നാണു വിവരം. എന്തായാലും ഓസ്‌ട്രേലിയയെ അപമാനിക്കുന്ന ഒന്നും ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ച താരത്തെ പിന്തുണച്ചു നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്.

ക്യാപ്റ്റൻ വിരാട് കോലിയുടെ അഭാവത്തിലാണ് രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു മുന്നിൽനിന്നു നയിച്ചത്. പരമ്പര പിടിച്ചെടുത്ത് അജിൻക്യ രഹാനെ ക്യാപ്റ്റൻസി മികവ് തെളിയിച്ചു.

മത്സര ശേഷം ആഘോഷങ്ങളിൽ രഹാനെ കാട്ടിയ പക്വതയും ഏറെ കയ്യടി നേടിയിരുന്നു നൂറാം മത്സരം കളിച്ച ഓസീസ് താരം നേഥൻ ലയണ് ഇന്ത്യൻ താരങ്ങൾ എല്ലാവരും ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചാണ് രഹാനെയും സംഘവും ഓസ്‌ട്രേലിയ വിട്ടത്. ഭാര്യയും മകളും അടക്കം താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. പൂച്ചെണ്ടുകൾ നൽകിയാണ് ആരാധകരും അയൽക്കാരും ക്യാപ്റ്റൻ രഹാനെയെ വരവേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP