Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുണിയ ആയംപാറാ ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയും കുണിയ ബിലാൽ മസ്ജിദ് കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച പ്രവേശന കവാടം വൈറൽ; വിദ്വേഷവാർത്തകൾക്കിടയിൽ കാസർകോട്ടുനിന്നിതാ സൗഹാർദത്തിന്റെ അപൂർവ മാതൃക

കുണിയ ആയംപാറാ ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയും കുണിയ ബിലാൽ മസ്ജിദ് കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച പ്രവേശന കവാടം വൈറൽ; വിദ്വേഷവാർത്തകൾക്കിടയിൽ കാസർകോട്ടുനിന്നിതാ സൗഹാർദത്തിന്റെ അപൂർവ മാതൃക

ബുർഹൻ തളങ്കര

കാസർകോട്: നവമാധ്യമങ്ങളിൽ അടക്കം സ്പർധയുടെയും വിഭാഗീയതയുടെയും വാർത്തകൾ നിറയുന്ന കാലത്ത് നവമാധ്യമങ്ങളിലടക്കം വൈറലാവുകയാണ് ഈ മതസൗഹാർദ മാതൃക. കുണിയആയംപാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയും കുണിയ ബിലാൽ മസ്ജിദ് കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച പ്രവേശന കവാടം ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്.

പള്ളിക്കമ്മിറ്റിയിൽ നിന്നും ചെയർമാനായി അബ്ദുള്ള ഖാദർ ഹത്തി കുണിയായും അമ്പലക്കമ്മിറ്റിയിൽ നിന്നും കൺവീനറായി കെ നാരായണൻ ആയംപാറയുടെയും നേതൃത്വത്തിലുള്ള സമിതിയാണ് അഞ്ചു ലക്ഷം രൂപ ചെലവിൽ മതസൗഹാർദ്ദ കവാടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് . ബിലാൽ മസ്ജിദ് കമ്മിറ്റയും ആയംപാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര യു എ ഈ കമ്മിറ്റിയുമാണ് ഇതിനുവേണ്ട പണം കണ്ടത്തിയത്. കവാടത്തിന് ഇരുവശത്തുമുള്ള സ്ഥലം പ്രദേശവാസിയായ മൊയ്തീൻ കുട്ടി ഹാജിയും വിട്ടുനൽകി.

ഫകുണിയിലെയും ആയംപാറയിലെയും പഴയ തലമുറയുടെ അതേ പാത തന്നെയാണ് പുതുതലമുറയും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്കുമുമ്പ് പ്രദേശത്ത് ഇരുമ്പു കവാടം നിർമ്മിക്കാൻ പള്ളി കമ്മിറ്റി തീരുമാനിച്ചപ്പോൾ കവാടത്തിൽ ഇരു ആരാധനാലയങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തിയാണ് മാതൃക കാട്ടിയത്. പ്രവേശന കവാട വാർത്തകൾ ഇതിനകം തന്നെ സോഷ്യൽ മിഡിയകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP