Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതി; ഫെബ്രുവരി ഒന്ന് മുതൽ ഐഎംഎ രാജ്യവ്യാപക റിലേ ഉപവാസ സമരത്തിലേക്ക്

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതി; ഫെബ്രുവരി ഒന്ന് മുതൽ ഐഎംഎ രാജ്യവ്യാപക റിലേ ഉപവാസ സമരത്തിലേക്ക്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകുന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ വിജ്ഞാപനം പിൻവലിക്കണണെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപക റിലേ ഉപവാസ സമരത്തിലേക്ക്.

ഫെബ്രുവരി 1 മുതൽ സേവ് ഹെൽത്ത് കെയർ ഇന്ത്യ മൂവ്‌മെന്റ് എന്ന പേരിലാണ് സമരം. രാജ്യത്തെമ്പാടും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയുണ്ട്.

തീരുമാനം അശാസ്ത്രീയവും രോഗികളുട ജീവന് ഭീഷണിയുയർത്തുന്നതുമാണെന്ന് ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.സിസിഐഎം വിജ്ഞാപനം പിൻവലിക്കണമെന്നും വിഷയം വിശദമായി പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ഐഎംഎ ആവശ്യപ്പെട്ടു ഈ ആവശ്യങ്ങൾ മുൻനിർത്തി രാജ്യവ്യാപകമായി റിലേ ഉപവാസസമരം സംഘടിപ്പിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP