Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങളുടെ സമുദായത്തിലെ പ്രമുഖനും ആദരണീയനുമായ വ്യക്തി ആണ് ഇദ്ദേഹം; സമുദായ പിന്തുണ ഉള്ളതുകൊണ്ട് വിജയസാധ്യതയുമുണ്ട്; സിപിഐയുടെ മണ്ണാർക്കാട് നിയമസഭാ സീറ്റ് വ്യവസായി ഐസക് വർഗ്ഗീസിന് നൽകണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ്‌ മാർ ജേക്കബ് മനത്തോടത്തിന്റെ കത്ത്

ഞങ്ങളുടെ സമുദായത്തിലെ പ്രമുഖനും ആദരണീയനുമായ വ്യക്തി  ആണ് ഇദ്ദേഹം; സമുദായ പിന്തുണ ഉള്ളതുകൊണ്ട് വിജയസാധ്യതയുമുണ്ട്; സിപിഐയുടെ മണ്ണാർക്കാട് നിയമസഭാ സീറ്റ് വ്യവസായി ഐസക് വർഗ്ഗീസിന് നൽകണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ്‌ മാർ ജേക്കബ് മനത്തോടത്തിന്റെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയക്കാർ ശുപാർശക്കാരെ കൊണ്ട് പൊറുതിമുട്ടുകയാണ്. സമ്മർദ്ദങ്ങളെ അതിജീവിക്കുക പലപ്പോഴും എളുപ്പവുമല്ല. ആരെയും പിണക്കാൻ വയ്യല്ലോ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഏറ്റവുമൊടുവിൽ ശുപാർശ കത്ത് നൽകിയ ആൾ ചില്ലറക്കാരനല്ല. പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്താണ് കത്ത് നൽകിയത്.

മണ്ണാർക്കാട് നിയമസഭ സീറ്റിൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാനത്തിന് ബിഷപ്പിന്റെ കത്ത്. സിപിഐ കഞ്ചിക്കോട്ടെ വ്യവസായി ഐസക്ക് വർഗീസിനെ സ്ഥാനാർത്ഥി ആക്കണമെന്നാണ് കത്തിലെ ആവശ്യം. ഐസക്ക് വർഗീസിനെ സ്ഥാനാർത്ഥി ആക്കിയാൽ സഭ പിന്തുണയ്ക്കും. സ്ഥാനാർത്ഥിക്ക് ജയിക്കാനും കഴിയും.

ഐസക് തങ്ങളുടെ സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന പ്രധാന വ്യക്തിയാണെന്നും ഇത്തവണ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കണമെന്നും അങ്ങനെയെങ്കിൽ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയ സാധ്യതയുണ്ടെന്നും ബിഷപ്പ് കത്തിൽ വ്യക്തമാക്കുന്നു.ഐസക്ക് വർഗീസിന്റെ ബയോഡാറ്റയോടൊപ്പമാണ് ബിഷപ്പിന്റെ ശുപാർശക്കത്ത്. സഭയ്ക്ക് കാര്യമായ സ്വാധീനമുള്ള മേഖലയാണ് മണ്ണാർക്കാട്.

മണ്ണാർക്കാട് മണ്ഡലത്തിൽ എഐവൈഎഫ് നേതാക്കളുടെ അടക്കം പേരുകൾ ഉയർന്നു വന്നിരുന്നു. ഇതിനിടെയാണ് വ്യവസായിയുടെ പേര് നിർദ്ദേശിച്ചുകൊണ്ട് ബിഷപ്പ് കാനം രാജേന്ദ്രന് കത്തു നൽകിയത്. വിഷയത്തിൽ സിപിഐ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ ജോസ് ബേബി മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജാണ് മൽസരിച്ചത്. എന്നാൽ പരാജയപ്പെട്ടിരുന്നു. സിപിഐ സ്്ഥാനാർത്ഥികൾ ജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ കോൺഗ്രസ് പ്ടിച്ചതോടെയാണ് സഭയുടെ വിലപേശൽ ശേഷി ഏറിയത്.

സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ ആദ്യപ്രതികരണം, സംസ്ഥാന നേതൃത്വത്തിന് ലഭിച്ച കത്തിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ല. കത്തിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബിഷപ്പ് ഹൗസ് തയ്യാറായിട്ടില്ല. അതേ സമയം തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നെന്ന് ഐസക്ക് വർഗീസ് പ്രതികരിച്ചു. സഭാ വിശ്വാസിയായതിനാലാണ് ബിഷപ്പ് കത്തുകൊടുത്തത്. കാനം രാജേന്ദ്രന് കത്ത് താൻ തന്നെയാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ കാനം രാജേന്ദ്രൻ തയ്യാറായില്ല.

ആബേൽ വിസാക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോർച്ച്യൂൺ ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളുടെ എംഡിയാണ് ഐസക് വർഗ്ഗീസ്. ഓൾ കേരള ആന്റി കറപ്ഷൻ ആ്ൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റുമാണ്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP