Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൽഗറി മാർതോമ സൺഡേ സ്‌കൂൾ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കുവേണ്ടി നടത്തിയ മത്സരവിജയികളെ പ്രഖ്യാപിച്ചു

കാൽഗറി മാർതോമ സൺഡേ സ്‌കൂൾ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കുവേണ്ടി നടത്തിയ മത്സരവിജയികളെ പ്രഖ്യാപിച്ചു

ജോസഫ് ജോൺ കാൽഗറി

കാൽഗറി: മാർതോമ സൺഡേ സ്‌കൂൾ എഡ്മണ്ടൻ, വാൻകൂവർ, കാൽഗറി എന്നിവിടങ്ങളിലെ മാർ തോമ സൺഡേ സ്‌കൂളുകളിലെ കുട്ടികൾക്കുവേണ്ടി സംയുക്തമായി ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ ഡ്രോയിങ് / പെയിന്റിങ്, റൈറ്റിങ് മത്സര വിജയികളെ പ്രഖ്യാപിച്ചു

നാല് പ്രായ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 57 കുട്ടികൾ പങ്കെടുത്തു. വിധികർത്താക്കളെ അതിശയിപ്പിക്കും വിധത്തിലുള്ള വളരെ നല്ല രചനകളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ പങ്കെടുത്ത ഓരോ കുഞ്ഞുങ്ങളോടും, അവരെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും, ഈ മത്സരം പ്രാവർത്തികമാക്കിയ സാംജി ജോൺ (സൂപ്രണ്ട്, വാൻകൂവർ), ബെറ്റി ഫിലിപ്പ് (സൂപ്രണ്ട്, എഡ്‌മോണ്ടൻ) എന്നിവരോടും സംഘാടകർ പ്രത്യേക നന്ദി അറിയിച്ചു . മത്സരത്തിലെ എൻട്രികൾ ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്ന് സന്ദീപ് സാം അലക്സാണ്ടർ (സൂപ്രണ്ട്- കാൽഗറി ) അറിയിച്ചു.

റവ. സന്തോഷ് മാത്യു (വികാരി, കാൽഗറി & വാൻകൂവർ) ജനുവരി 17 -ൽ വിജയികളെ പ്രഖ്യാപിക്കുകയും. എല്ലാ വിജയികൾക്കും, മത്സരത്തിൽ പങ്കെടുത്തവർക്കും അഭിനന്ദനം അർപ്പിക്കുകയും ചെയ്തു.

10 -12, 13- 15 എന്നീ വിഭാഗങ്ങളിൽ ഏഴുത്തു മത്സരത്തിനു വിധിനിർണ്ണയം നടത്തിയ ജോൺസൺ സേവ്യർ, നവീൻ ജോൺസൺ, കെവിൻ ജോൺസൺ എന്നിവർക്കും. . 3 - 6, 7 - 9 പ്രായ വിഭാഗങ്ങളിലെ ഡ്രോയിങ് പെയിന്റിങ് മത്സരത്തിനു വിധിനിർണ്ണയം നടത്തിയ ബിനോയ് ജോസഫിനും സംഘാടകർ നന്ദി അറിയിച്ചു. മത്സരത്തിന് സമ്മാനങ്ങൾ നൽകിയ എല്ലാ സ്പോൺസർമാർക്കും സംഘാടകർ പ്രത്യകമായി നന്ദി അറിയിച്ചു.

ഓൺലൈൻ മാഗസിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
https://www.flipnsack.com/peace4all/drawing-writing-competition-2020/full-view.html

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP