Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പീക്കർ തനി പാർട്ടിക്കാരൻ, നിഷ്പക്ഷനല്ല; വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു; സഭയിൽ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല, സഭ ടിവി തട്ടിപ്പിന്റെ കൂടാരം; കടുത്ത ആരോപണങ്ങളുമായി പി ടി തോമസ് എംഎൽഎ; ഷേക്ക്‌സ്പിയറുടെ 'മാക്‌ബത്തും' സഭയിൽ തർക്കവിഷയം

സ്പീക്കർ തനി പാർട്ടിക്കാരൻ, നിഷ്പക്ഷനല്ല; വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു; സഭയിൽ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല, സഭ ടിവി തട്ടിപ്പിന്റെ കൂടാരം; കടുത്ത ആരോപണങ്ങളുമായി പി ടി തോമസ് എംഎൽഎ; ഷേക്ക്‌സ്പിയറുടെ 'മാക്‌ബത്തും' സഭയിൽ തർക്കവിഷയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്‌നെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി ടി തോമസ് എംഎൽഎ. സ്പീക്കർ തനി പാർട്ടിക്കാരനാണ്, നിഷ്പക്ഷനല്ലെന്നും പി ടി തോമസ് സഭയിൽ പറഞ്ഞു. സഭയിൽ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല. സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ശ്രീരാമകൃഷ്ണന്റെ പുറകെ നടക്കുന്നവർ നിങ്ങളുടെ പുറകെയും വരുമെന്ന് മുല്ലക്കര രത്‌നാക്കരൻ. അവർ നിങ്ങളുടെ പുറകെ നടക്കുക മാത്രമല്ല നിങ്ങളെ കിടത്തുകയും ചെയ്യും. സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് യുഡിഎഫ് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനാസ്ഥാപനം സ്വർണക്കള്ളകടത്തിലും ഡോളർ കടത്തിലും ഉൾപ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണ്. സ്പീക്കറുടെ നിരവധി വിദേശയാത്രകളിൽ ഡോളർ കടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ ഇതിനോടകം ചോദ്യംചെയ്തു. സഭാ സമ്മേളനം കഴിഞ്ഞാൽ സ്പീക്കറേയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് മാധ്യമങ്ങളിൽ നിന്നും മനസിലാവുന്നത്. നിയമസഭയുടെ പവിത്രത എടുത്തു പറഞ്ഞു സ്പീക്കർക്കെതിരായ ആരോപണങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കരുത്.

പ്രതിപക്ഷനേതാവിനെതിരെ ഒരു കള്ളുക്കച്ചവടക്കാരൻ പരാതി പറഞ്ഞതിന് പിറ്റേദിവസം തന്നെ അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി കൊടുത്തു. ലക്ഷങ്ങൾ ചിലവഴിച്ചാണ് സഭാ ടിവി സജ്ജമാക്കിയത് എന്നാൽ ചെലവില്ലാതെയാണ് ഇതെല്ലാം ചെയ്തത് എന്നാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ശങ്കരനാരായണൻ തമ്പി ഹാൾ മോടിപിടിപ്പിക്കാൻ അനാവശ്യമായി പണം ചിലവഴിച്ചു

72 കോടിക്ക് രൂപയ്ക്കാണ് കേരള നിയമസഭ നിർമ്മിച്ചത്. അതിലേറെ പണം ഈ സ്പീക്കർ ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരാണ് മുഖ്യമന്ത്രിയേയും സ്പീക്കറേയും ഏറ്റെടുത്തത്. ഈ സ്പീക്കറെ തെരഞ്ഞെടുക്കുന്ന ദിവസം രാജഗോപാൽ പറഞ്ഞത് രാമനും കൃഷ്ണനും പേരില്ലുള്ളതിനാൽ പിന്തുണയ്ക്കുന്നു എന്നാണ് അദ്ദേഹത്തിന് പോലും ഇപ്പോൾ സ്പീക്കറെ തള്ളിപ്പറയേണ്ടി വരുന്നു. നിഷ്പക്ഷമായ ഒരു അന്വേഷണം വന്നാൽ സ്പീക്കർ ജയിലിൽ പോകേണ്ടി വരും- പി ടി തോമസ് പറഞ്ഞു.

പ്രതിപക്ഷം സ്വർണക്കടത്തുകാരിയെ വിശ്വസിക്കുന്നു, സ്പീക്കറെ അവിശ്വസിക്കുന്നുവെന്ന് എസ് ശർമ എംഎൽഎ. സ്വപ്നയെ പ്രതിപക്ഷനേതാവ് ഇഫ്താറിന് ക്ഷണിച്ചെന്ന് ശർമ ആരോപിച്ചു. എന്നാൽ അത്തരത്തിൽ ക്ഷണിച്ചില്ലെന്ന മറുപടിയുമായി ചെന്നിത്തല രംഗത്തെത്തി. അതേസമയം നിയമസഭാ സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയാവതരണം നടത്തിയ എം. ഉമ്മറും മന്ത്രി ജി. സുധാകരനും തമ്മിലുള്ള ഏറ്റുമുട്ടലുമുണ്ടായി.സുധാകരന്റെ പരിഹാസവും അതിനു ഉമ്മർ നൽകിയ മറുപടിയും പ്രമേയാവതരണത്തിന്റെ തുടക്കത്തിൽത്തന്നെ ഏറ്റുമുട്ടലിനിടയാക്കി.

പ്രമേയത്തിന്റെ ഡ്രാഫ്റ്റിങ്ങിൽ പ്രശ്നമുണ്ടെന്ന് സുധാകരൻ നടത്തിയ പരാമർശത്തിന് എം. ഉമ്മർ നൽകിയ മറുപടി ജി. സുധാകരനെ ചൊടിപ്പിച്ചു. അദ്ദേഹവും ഉമ്മറും തമ്മിൽ ചെറിയ വിധത്തിൽ വാഗ്വാദവും നടന്നത്. ഇങ്ങോട്ട് കളിയാക്കിയാൽ അങ്ങോട്ടും കളിയാക്കുമെന്ന് ഉമ്മറും തിരിച്ചടിച്ചു. സുധാകരൻ എപ്പോഴും പ്രതിപക്ഷത്തിന്റെ തലയിൽ കയറാൻ വരണ്ട എന്നും അദ്ദേഹം പറഞ്ഞു. പ്രമേയാവതരണത്തിന്റെ അവസാനവും ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ ആവർത്തിച്ചു. ഇത്തവണ അത് ഷേക്‌സ്പിയറുടെ പേരിലായിരുന്നു എന്നുമാത്രം.

സ്പീക്കർ നിയമസഭയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു ഉമ്മർ പ്രമേയാവതരണം അവസാനിപ്പിച്ചത്. ഷേക്സ്പിയറുടെ 'മാക്‌ബത്ത്' എന്ന കൃതിയിൽനിന്നുള്ള ഭാഗവും എം. ഉമ്മർ സാന്ദർഭികമായി ഉദ്ധരിച്ചു. 'അറബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും എന്റെ കൈയിലെ രക്തക്കറയുടെ ദുർഗന്ധം മായ്ച്ചുകളയാൻ സാധിക്കില്ല.' ലേഡി മാക്‌ബത്തിന്റെ സംഭാഷണം എന്ന മുഖവുരയോടെയാണ് അദ്ദേഹം ഇത് ഉദ്ധരിച്ചത്.

എന്നാൽ, അത് ലേഡി മാക്‌ബത്ത് പറയുന്നതല്ലെന്നും, ലേഡി മാക്‌ബത്തിനെക്കുറിച്ച് മറ്റുള്ളവർ പറയുന്നതാണെന്നും തെറ്റായാണ് ഷേക്സ്പിയറെ ഉദ്ധരിച്ചതെന്നും ജി. സുധാകരൻ തിരിച്ചടിച്ചു. ഉമ്മർ വിട്ടുകൊടുത്തില്ല, 'അതൊക്കെ എടുത്ത് ഒന്നു വായിച്ചുനോക്കണം സർ. അങ്ങേക്ക് പഴയ ഓർമയൊന്നും ഇപ്പോഴില്ല. അതുകൊണ്ടാണ്. അത് ലേഡി മാക്‌ബത്ത് എന്ന കഥാപാത്രത്തിന്റേതു തന്നെയാണെന്നും ഉമ്മർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP