Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി പരിശ്രമിക്കുന്നത് ഹിന്ദുക്കളിലെ വെറും രണ്ടു ശതമാനം ആളുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ; ബിജെപിയുടെ ധ്രുവീകരണ തന്ത്രമൊന്നും തമിഴ്‌നാട്ടിൽ നടക്കില്ലെന്നും കനിമൊഴി

ബിജെപി പരിശ്രമിക്കുന്നത് ഹിന്ദുക്കളിലെ വെറും രണ്ടു ശതമാനം ആളുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ; ബിജെപിയുടെ ധ്രുവീകരണ തന്ത്രമൊന്നും തമിഴ്‌നാട്ടിൽ നടക്കില്ലെന്നും കനിമൊഴി

മറുനാടൻ ഡെസ്‌ക്‌

നാഗർകോവിൽ: ഹിത്വത്വം പറയുമ്പോഴും ഹിന്ദുക്കളിലെ വെറും രണ്ടു ശതമാനം ആളുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് ബിജെപി പരിശ്രമിക്കുന്നതെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. ഹിന്ദു മതത്തിലെ എല്ലാ വിഭാ​ഗങ്ങളെയും ഒരുപോലെ കാണാൻ ബിജെപിക്ക് കഴിയില്ലെന്നും അവർ ആരോപിച്ചു. പിന്നോക്ക വിഭാ​ഗങ്ങളെ സംരക്ഷിക്കാൻ ആ പാർട്ടി ശ്രമിക്കാറില്ലെന്നും കനിമൊഴി പറഞ്ഞു. ബിജെപിയുടെ ധ്രുവീകരണ തന്ത്രമൊന്നും വരുന്ന തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ പ്രതിഫലിക്കില്ലെന്നും അവർ പറഞ്ഞിരുന്നു.

തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെയും കനിമൊഴി വിമർശിച്ചു. നാടിന് എതിരായി കൊണ്ടുവരുന്ന എല്ലാ പദ്ധതികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ചെയ്യുന്നതെന്നാണ് കനിമൊഴി പറഞ്ഞത്. സ്ത്രീകൾക്ക് ഒറ്റയ്ക്കും സ്വതന്ത്രമായും സംസ്ഥാനത്ത് കഴിയാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കനിമൊഴി പറഞ്ഞു.

കാർഷിക വിരുദ്ധ നിയമം നടപ്പാക്കിയാൽ റേഷൻ കടകൾ വഴിയുള്ള പൊതു വിതരണ സംവിധാനം നിന്നു പോകുമെന്നും പാചക വാതക വില ദിനം പ്രതി വർധിപ്പിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നും അവർ പറഞ്ഞു. നേരത്തെയും ബിജെപിക്കെതിരെ വിമർശനമായി കനിമൊഴി രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ മതഭീകരത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നിലനിൽക്കില്ലെന്നും തമിഴ്‌നാടിന്റെ സംസ്‌കാരം മറ്റൊന്നാണെന്നും കനിമൊഴി അടുത്തിടെ പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് എബിപി ന്യൂസ്, സി-വോട്ടർ അഭിപ്രായ സർവെ ഫലം. 41.1 ശതമാനം വോട്ടും 158 മുതൽ 166 വരെ സീറ്റും നേടിയാണ് ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുകയെന്ന് സർവെ പ്രവചിക്കുന്നു. 234 അംഗ നിയമസഭയിൽ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം 60 മുതൽ 68 സീറ്റ് വരെ നേടാനുള്ള സാധ്യതയും അഭിപ്രായ സർവെയിൽ പ്രവചിക്കുന്നു.

2016 നെ അപേക്ഷിച്ച് വോട്ട് വിഹിതത്തിലും യുപിഎ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുമെന്ന് സർവ്വേ പറയുന്നു. 1.7 ശതമാനം ഉയർത്തുമെന്നാണ് സർവ്വേ ഫലം. 2016 ൽ 41.1 ശതമാനം വോട്ടുകളായിരുന്നു ഡിഎംകെ സഖ്യം നേടിയത്. അതേസമയം ഇത്തവണ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎ സഖ്യത്തിന് 64 സീറ്റുകളുടെ നഷ്ടം സംഭവിക്കും. 98 സീറ്റുകളിൽ മാത്രം വിദയിക്കാനേ സഖ്യത്തിന് സാധിക്കൂവെന്ന് സർവ്വേ പറയുന്നു. 15 ശതമാനം വോട്ട് നഷ്ടം സംഭവിക്കുമെന്നും സർവ്വേ പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ തവണ 43.7 ശതമാനമായിരുന്നു എന്ഡി‍എ സഖ്യത്തിന് ലഭിച്ചത്. ഇത്തവണ അത് 28.7 ശതമാനമായി കുറമെന്നാണ് സർവ്വേ ഫലം.

ശശികലയുടെ അമ്മ മക്കൾ മുന്നേറ്റ കഴഗത്തിന് (എഎംഎംകെ) തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കില്ലേങ്കിലും എഐഎഡിഎംകെയുടെ വോട്ട് വിഹിതത്തിൽ കാര്യമായ നഷ്ടം വരുത്താൻ കഴിയുമെന്ന് സർവ്വേ പറയുന്നു. ശശികലയുടെ പാർട്ടിക്ക് 7.8 ശതമാനം വോട്ടുകൾ ലഭിച്ചേക്കും. അതേസമയം നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനും മുന്നേറാൻ സാധക്കില്ലന്ന് സർവ്വേ പ്രവചിക്കുന്നു.

അതേസമയം ദ്രാവിഡ രാഷ്ട്രീയ വോട്ടുകൾ ഡിഎംകെ, അണ്ണാ ഡിഎംകെ, ദിനകരന്റെ എഎംഎംകെ, പിഎംകെ എന്നീ കക്ഷികൾക്കിടയിൽ ഭിന്നിക്കുമ്പോൾ സംസ്ഥാനത്ത് ഇത്തവണ ബിജെപി നില മെച്ചപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിനോടകം തന്നെ നടി ഖുശ്‌ബു ഉൾപ്പെടെയുള്ള പ്രമുഖരെ പാർട്ടിയിലെത്തിച്ച് തമിഴ്‌നാട്ടിൽ വേരുറപ്പിക്കാനുള്ള തന്ത്രങ്ങൾ ബിജെപി തുടങ്ങി കഴിഞ്ഞു. 25 സീറ്റുകൾ വരെ സംസ്ഥാനത്ത് നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP