Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം; ലേല നടപടികൾ നടന്നത് സുതാര്യമായി; കൈമാറ്റം ശരിയല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം; ലേല നടപടികൾ നടന്നത് സുതാര്യമായി; കൈമാറ്റം ശരിയല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. ലേലത്തിൽ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രി ഉയർത്തുന്നത്.

തികച്ചും സുതാര്യമായ രീതിയിലാണ് ലേല നടപടികൾ നടന്നത്. സംസ്ഥാന സർക്കാർ കമ്പനിയേക്കാൾ കൂടുതൽ തുക കാണിച്ചതിനാൽ ആണ് അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത്. 168 കോടി രൂപയായിരുന്നു അദാനി ഗ്രൂപ്പിന്റെ ലേല തുക. സംസ്ഥാന സർക്കാർ നിയന്ത്രത്തിലുള്ള കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ 135 കോടിയാണ് മുന്നോട്ട് വച്ചിരുന്നത്.

ലേലത്തിൽ പങ്കെടുത്ത സർക്കാർ കമ്പനിയുടെ പ്രൊപ്പോസൽ തയ്യാറാക്കിയത് അദാനിയുമായി ബന്ധമുള്ള ഏജൻസിയാണെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. വിമാനത്താവളം നടത്തി പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പനിയായ സിയാലിനെ ലേലത്തിൽ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താത്പര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനടക്കമുള്ളവരാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അല്ലാതെ അനാവശ്യമായി കേന്ദ്രത്തെ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല വേണ്ടത്.

കെഎസ്ആർടിസിയിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം എംഡി പരസ്യമായി പ്രതികരിച്ചതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനം പോലും ശരിയായ രീതിയിൽ നടപ്പാക്കാൻ കഴിയാത്ത കേരളാ സർക്കാർ വിമാനതാവള നടത്തിപ്പിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിക്കുന്നത് തീർത്തും അപഹാസ്യമാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP