Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണക്കു പരിശോധിക്കാൻ വന്നവർ കണക്കു പരിശോധിച്ച് പൊയ്ക്കൊള്ളണം; തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ.. ഈ സഭയെ അപമാനിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ മുട്ടുമടക്കില്ല; സിഎജിയുടെ റിപ്പോർട്ടിനെ വെള്ളം തൊടാതെ വിഴുങ്ങാൻ പ്രതിപക്ഷത്തെ ആരാണ് പഠിപ്പിച്ചത്? അടിയന്തര പ്രമേയ ചർച്ചയിൽ എം സ്വരാജ്

കണക്കു പരിശോധിക്കാൻ വന്നവർ കണക്കു പരിശോധിച്ച് പൊയ്ക്കൊള്ളണം; തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ.. ഈ സഭയെ അപമാനിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ മുട്ടുമടക്കില്ല; സിഎജിയുടെ റിപ്പോർട്ടിനെ വെള്ളം തൊടാതെ വിഴുങ്ങാൻ പ്രതിപക്ഷത്തെ ആരാണ് പഠിപ്പിച്ചത്? അടിയന്തര പ്രമേയ ചർച്ചയിൽ എം സ്വരാജ്

മറുനാടൻ മലയാളി ബ്യൂറോ

 

തിരുവനന്തപുരം : സിഎജി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റാൻ ശ്രമിച്ചു. ഭരണഘടനാസാധുത പരിശോധിക്കാൻ സിഎജിക്ക് ആര് അധികാരം നൽകി ? സിഎജിക്ക് നിയമവ്യവസ്ഥ അറിയില്ലെങ്കിൽ പഠിപ്പിക്കുമെന്ന് എം സ്വരാജ് സഭയിൽ പറഞ്ഞു. കണക്കു പരിശോധിക്കാൻ വന്നവർ കണക്കു പരിശോധിച്ച് പൊയ്ക്കൊള്ളണം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ, ഈ സഭയെ അപമാനിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ മുട്ടുമടക്കില്ല. ഈ സിഎജിയുടെ റിപ്പോർട്ടിനെ വെള്ളം തൊടാതെ വിഴുങ്ങാൻ പ്രതിപക്ഷത്തെ ആരാണ് പഠിപ്പിച്ചതെന്ന് സ്വരാജ് ചോദിച്ചു. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകായിരുന്നു സ്വരാജ്.

സിഎജി പരമാബദ്ധങ്ങൾ എഴുതി വച്ചാൽ ചുരുട്ടുക്കൂട്ടി ചവറ്റുകൊട്ടയിൽ വലിച്ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ട സഭയ്ക്ക് അധികാരമുണ്ട്. അത് സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളതാണ്. ജനാധിപത്യ അവകാശത്തെ പരിഹസിച്ചുകൊണ്ട്, നിലപാട് സ്വീകരിക്കുമ്പോൾ ആത്മാഭിമാനത്തിന്റെ കണികയെങ്കിലുമുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ കക്ഷിഭേദമില്ലാതെ സിഎജിയുടെ രാഷ്ട്രീയതാൽപ്പര്യമുള്ള നടപടിയെ എതിർക്കുകയാണ് ചെയ്യേണ്ടത്.

അധികാരാസക്തി സമനില തെറ്റിച്ച പ്രതിപക്ഷത്തിന് അത് കഴിയുന്നില്ല. പ്രതിപക്ഷം സിഎജിയുടെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിന്ന് സംഘപരിവാരത്തിന്റെ വിശ്വസ്ത സേവകരായി മാറുന്നു എന്നും സ്വരാജ് പറഞ്ഞു. നിയമസഭ പാസ്സാക്കിയ നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം രാജ്യത്തെ കോടതികൾക്കാണുള്ളത്. ഒരു സിഎജിക്ക് മുന്നിലും ഇത് അടിയറ വെക്കില്ലെന്നും സ്വരാജ് പറഞ്ഞു.

കിഫ്ബി സ്റ്റേറ്റല്ല. ബഹുമാനപ്പെട്ട പ്രതിപക്ഷമേ... കിഫ്ബി ഒരു ബോഡി കോർപ്പറേറ്റാണ്. ടെറിസ്റ്റോറിയൽ ജൂറിസ്ഡിക്ഷനാണ് സ്റ്റേറ്റെന്ന് ഭരണഘടന പറയുന്നു. ഏതെങ്കിലും വിഡ്ഢ്യാസുരന്മാർ എന്തെങ്കിലും അബദ്ധം പറഞ്ഞാൽ അത് തൊണ്ട തൊടാതെ വിഴുങ്ങണമെന്ന് പ്രതിപക്ഷം എന്തിന് വാശി പിടിക്കണമെന്നും സ്വരാജ് ചോദിച്ചു.

കേരളം വികസിക്കുന്നതിലുള്ള, നാട് പുരോഗമിക്കുന്നതിലുള്ള വിഷമമാണ് കോൺഗ്രസിന്റേതെന്ന് സ്വരാജ് പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൊച്ചിയിൽ രണ്ട് മേൽപ്പാലങ്ങളാണ് യാതാർത്ഥ്യമായത്. കോൺഗ്രസിന് ഒരിക്കലും അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതിയാണെന്നും സ്വരാജ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP