Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ ആക്രമിച്ച കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി പ്രത്യേക കോടതി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 21ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി പ്രത്യേക കോടതി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 21ന് പരിഗണിക്കും

സ്വന്തം ലേഖകൻ

 കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതികളായ സുനിൽ കുമാർ (പൾസർ സുനി), മണികണ്ഠൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 21ന് പരിഗണിക്കും. നടിയെ ആക്രമിച്ച് ദൃശ്യം പകർത്തിയ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഒന്നാം പ്രതി പൾസർ സുനി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളത്തെ അഡി. സ്‌പെഷ്യൽ സെഷൻസ് കോടതി പരിഗണിച്ചത്.

അതേസമയം, വിപിൻലാലിന് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായോ എന്ന കാര്യത്തിൽ നാളെ വിധിയുണ്ടാകും. മാപ്പ് സാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.

നേരത്തെ നടൻ ദിലീപിനെതിരെയുള്ള കുറ്റാരോപണങ്ങളിൽ മാറ്റം വരുത്താൻ കോടതിയുടെ അനുമതി അനുമതി നൽകിയിരുന്നു. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പകർത്തുകയും അവരെ അക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നതുൾപ്പടെ ആരോപണങ്ങളാണ് ദിലീപിനെതിരെയുള്ളത്.

മാപ്പുസാക്ഷിയായ വിപിൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹരജി നൽകിയത്. അതേസമയം വിചാരണക്കോടതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചതിനെ തുടർന്ന് മാറ്റിവെച്ചിരുന്ന രഹസ്യ വിചാരണയും 21ന് വിണ്ടും നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP