Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യമാണ് ഈ വിജയം; ഗാബയിലെ വിജയത്തിൽ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി

ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യമാണ് ഈ വിജയം; ഗാബയിലെ വിജയത്തിൽ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി

സ്വന്തം ലേഖകൻ

തിരുവനനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസിക വിജയമാണ് ഇന്ന് ഇന്ത്യ ഗാബയിൽ നേടിയത്. ഇതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനു ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം.

ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. ബ്രിസ്‌ബെയ്‌നിൽ ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ബോർഡർ - ഗവാസ്‌ക്കർ ട്രോഫി ഇന്ത്യ 2-1 ന് നിലനിർത്തി. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യമാണ് ഈ വിജയം - പിണറായി വിജയൻ പറയുന്നു.

നേരത്തെ ഗാബ ടെസ്റ്റ് വിജയിച്ചതോടെ ഓസ്ട്രേലിയയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ജയിച്ചത്. നാല് ടെസ്റ്റുകളുടെ ബോർഡർ-ഗാവസ്‌കർ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയർത്തി മടങ്ങുന്നത്. ബ്രിസ്ബേനിലെ അവസാന ടെസ്റ്റിൽ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP