Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രഭാസിന്റെ ത്രിഡി ചിത്രം ആദിപുരുഷിന്റെ മോഷൻ ക്യാപ്ച്ചർ ആരംഭിച്ചു; ഈ നൂതന സാങ്കേതിക വിദ്യ ആദ്യം പ്രയോജനപ്പെടുത്തുന്ന ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ആദിപുരുഷിന് സ്വന്തം

പ്രഭാസിന്റെ ത്രിഡി ചിത്രം ആദിപുരുഷിന്റെ മോഷൻ ക്യാപ്ച്ചർ ആരംഭിച്ചു; ഈ നൂതന സാങ്കേതിക വിദ്യ ആദ്യം പ്രയോജനപ്പെടുത്തുന്ന ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ആദിപുരുഷിന് സ്വന്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യൻ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷൻ ക്യാപ്ച്ചർ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ഇനി ആദിപുരുഷിന് സ്വന്തം.

റ്റി- സീരിസ് നിർമ്മാണ കമ്പനി എല്ലായിപ്പോഴും പുത്തൻ ആശയങ്ങൾക്ക് പിന്തുണ നൽകാറുണ്ടെന്നും ഇവ നൂതനസാങ്കേതികവിദ്യകൾക്കൊപ്പം സിനിമാ നിർമ്മാണത്തിന്റെ ഭാവിക്ക് വഴിയൊരുക്കുമെന്നും നിർമ്മാതാക്കളിൽ ഒരാളായ ഭൂഷൺ കുമാർ പറഞ്ഞു.

അന്താരാഷ്ട്ര സിനിമകളിൽ തത്സമയ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈ എൻഡഡ് വിഷ്വൽ ഇഫക്ടുകൾ ഉപയോഗിക്കാറുണ്ടെന്നും ഇത്തരം സാങ്കേതിക വിദ്യകൾ ചിത്രീകരണത്തിന് ഏറെ സഹായകമാകുമെന്നും നിർമ്മാതാവ് പ്രസാദ് സുതർ അഭിപ്രായപ്പെട്ടു. ഈ രീതിയാണ് രാമായണകഥയെ പ്രമേയമായി അവതരിപ്പിക്കുന്ന ആദിപുരുഷിൽ അവലംബിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് ചിത്രത്തിൽ രാവണനായി എത്തുന്നത്. റ്റി- സീരിസ്, റെട്രോഫൈൽസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, ഓം റൗട്ട്, പ്രസാദ് സുതർ, രാജേഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2022 ൽ പ്രദർശനത്തിന് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP