Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിക്കെതിരെ മത്സരിക്കാൻ ഇനി ഞാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ

പിണറായിക്കെതിരെ മത്സരിക്കാൻ ഇനി ഞാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ

സ്വന്തം ലേഖകൻ

കണ്ണൂർ: വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെപിസിസി നിർവാഹക സിമിതി അംഗം മമ്പറം ദിവാകരൻ. 'ഇനി പിണറായി വിജയനോട് മത്സരിക്കാനില്ല. പിണറായി വിജയനോട് ഇനിയും മത്സരിക്കണമെന്ന് പാർട്ടി ഹൈക്കമാൻഡ് പറഞ്ഞാൽ ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്വമുണ്ടെന്നും ദിവാകരൻ പറഞ്ഞു.

2016ൽ ധർമ്മടം നിയോജക മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിക്കാൻ സ്വയം സന്നദ്ധനായി മുന്നിട്ടിറങ്ങിയ നേതാവാണ് ദിവാകരൻ. കണ്ണൂർ കോൺഗ്രസിലെ ചില വ്യക്തികളുടെ സമീപനം കാരണമാണ് തനിക്ക് മടുപ്പുളവാക്കുന്നതെന്നും അതിനാൽ ഇത്തവണ അവസരം പിണറായിക്കെതിരെ മത്സിക്കാനില്ലെന്നും ദിവാകരൻ പറഞ്ഞു.

അമ്പത് വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ചെങ്കിലും തനിക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നും അതിന് കാരണം ചിലരുടെ പ്രത്യേക താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനുമായി നല്ല അടുപ്പമുണ്ടെങ്കിലും രാഷ്ട്രീയ പരമായി വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP