Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ദുരുപയോഗം; കമലിനെതിരെ ബി. ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകി; കേസ് എടുത്തില്ലെങ്കിൽ നിയമ നടപടിയെന്നും ബിജെപി വക്താവ്

ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ദുരുപയോഗം; കമലിനെതിരെ ബി. ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകി; കേസ് എടുത്തില്ലെങ്കിൽ നിയമ നടപടിയെന്നും ബിജെപി വക്താവ്

ന്യൂസ് ഡെസ്‌ക്‌

തൃശ്ശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സംവിധായകൻ കമലിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ പരാതി നൽകി. സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പൊലീസിൽ കേസ് ഫയൽ ചെയ്തത്.

ഇടതുപക്ഷ സ്വാധീനം ചലച്ചിത്ര അക്കാഡമിയിൽ വളർത്തുന്നതിനുവേണ്ടി കരാർ ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരമാക്കാൻ ശ്രമിച്ചത് ഔദ്യോഗിക പദവിയുടെ ദുരുപയോഗവും കുറ്റകൃത്യവുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പൊലീസ് കേസ് എടുത്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും പ്രതിഫലം പറ്റുന്ന പബ്ലിക് സർവെന്റ് എന്ന നിലയിൽ കമൽ ഇന്ത്യൻ ശിക്ഷാ നിയമം 181, 182, 409 എന്നീ വകുപ്പുകൾ പ്രകാരം കുറ്റം ചെയ്തിട്ടുള്ളതായി സമ്മതിച്ചതാണെന്ന് ബി. ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. എല്ലാ ജനങ്ങളോടും പ്രതിബദ്ധതയുള്ള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്വാർഥതയ്ക്കുവേണ്ടി പദവി ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു. കമൽ രാജിവെക്കുകയോ, സർക്കാർ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP