Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജഅക്കൗണ്ടുണ്ടാക്കി പ്രധാനമന്ത്രിയെ തെറിവിളിച്ചു; പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചത് ചലച്ചിത്രതാരത്തിന്റെ ഫോട്ടൊ; പരാതിയുമായി സിനിമാതാരം പിങ്കുപിള്ള രംഗത്ത്; ചിത്രം ഉപയോഗിച്ചത് സതീഷ് പറമ്പത്ത് എന്ന ഐഡിയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

വ്യാജഅക്കൗണ്ടുണ്ടാക്കി പ്രധാനമന്ത്രിയെ തെറിവിളിച്ചു; പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചത് ചലച്ചിത്രതാരത്തിന്റെ ഫോട്ടൊ; പരാതിയുമായി സിനിമാതാരം പിങ്കുപിള്ള രംഗത്ത്; ചിത്രം ഉപയോഗിച്ചത് സതീഷ് പറമ്പത്ത് എന്ന ഐഡിയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചലച്ചിത്രതാരത്തിന്റെ ചിത്രം ഉപയോഗിച്ച് വ്യാജഫേസ് ബുക്ക് അക്കൗണ്ട് ഉ ണ്ടാക്കി പ്രധാനമന്ത്രിയെ തെറിവിളിച്ച സംഭവംത്തിൽ കൊല്ലം സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. സിനിമാതാരവും പ്രവാസിയുമായ പിങ്കുപിള്ളയുടെ പരാതിയിലാണ് പൊലീസ് നടപടി. പുറത്തിറങ്ങാനിരിക്കുന്നതുൾപ്പടെ അഞ്ചോളം മലയാളസിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത താരമാണ് പിങ്കുപിള്ളെ.ഇദ്ദേഹത്തിന്റെ ഫേസ്‌ബുക്ക്അക്കൗണ്ടിൽ പങ്കുവെച്ച ഒരു പടം എടുത്ത് സതീഷ് പറമ്പത്ത് എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവർഷം നടത്തിയത്.ജനം ടിവി ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചൊരു വാർത്തയുടെ കമന്റ്ായാണ് മോശം ഭാഷയിൽ പ്രധാനമന്ത്രിയെ സതീഷ്പറമ്പത്ത് എന്ന അക്കൗണ്ടിൽ നിന്ന് വിമർശിച്ചത്.

കമന്റ് ശ്രദ്ധയിൽ പെട്ട പിങ്കുവിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം ഇദ്ദേഹത്തെ അറിയിക്കുന്നത്.തുടർന്ന് നടത്തിയ പരിശോധനയിൽ താൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച മകനോടൊത്തുള്ള ഒരുപടം എടുത്താണ് ഇ അക്കൗണ്ടിന്റെ പ്രൊഫൈൽ പിക് ഉണ്ടാക്കിയതെന്ന് ബോധ്യപ്പെട്ടു.സതീഷ് പറമ്പത്ത് എന്ന ഐഡിയിൽ നിന്നും വന്ന കമന്റിനെ വിമർശിച്ച് നിരവധിപേർ രംഗത്ത് വന്നതോടെയാണ് സംഭവം സുഹൃത്തുക്കളുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് ഈ അക്കൗണ്ടിനെക്കുറിച്ച് അറിയാൻ ശ്രമം നടത്തിയെങ്കിലും വിവരങ്ങൾ ഒന്നം തന്നെ ലഭിച്ചില്ല.ഒടുവിൽ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് പിങ്കുപിള്ളെ.സൈബർസെല്ലിനും കൊല്ലം എസ്‌പിക്കുമാണ് സംഭവം ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുന്നത്.സതീഷ് പറമ്പത്ത് എന്നന ഫേസ്‌ബുക്ക് അക്കൗണ്ടിൽ പ്രൊഫൈൽ പിക്ചർ ആയി ഉപയോഗിച്ചിരിക്കുന്നത് തന്റെ പടമാണെന്നും, ഈ അക്കൗണ്ട് ഉടമ ജനംടിവിയുടെ ഫേസ്‌ബുക്ക് പേജിലെ ഒരു വാർത്തയിൽ പ്രധാനമന്ത്രിയെ അസഭ്യം പറയുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ പടം ദുരുപയോഗം ചെയ്തതിന് ഉടൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പിങ്കുപിള്ളൈയിൽ നിന്നും മൊഴിയെടുത്ത സൈബർസെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വ്യാജ അക്കൗണ്ടിന്റെ ലിങ്ക് കിട്ടിയതിനാൽ കുറ്റക്കാരനെ എളുപ്പത്തിൽ പിടികൂടാൻ സാധിക്കുമെന്ന് സൈബർസെൽ അറിയിച്ചു.

കുട്ടൻപിള്ളയുടെ ശിവരാത്രി,പുറത്തിറങ്ങാനിരിക്കുന്ന ലളിതം സുന്ദരം,നിഴൽ, ഷുട്ടിങ്ങ് പുരോഗമിക്കുന്ന രണ്ട്,ചൂട് എന്നീ സിനിമകളിൽ പിങ്കുപിള്ളൈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതില് കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ സുരാജിന്റെ അളിയൻവേഷം ജനശ്രദ്ധനേടിയിരുന്നു.പ്രവാസികൂടിയായ ഇദ്ദേഹം പ്രവാസ ജീവിതത്തിൽ ഇടവേളകളെടുത്താണ് സിനിമയ്ക്കായി സമയം കണ്ടെത്തുന്നത്.കൊല്ലം സ്വദേശിയായ ഇദ്ദേഹവും കുടുംബവും കരിക്കോടാണ് ഇപ്പോൾ താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP