Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കോവിഡ് വാക്‌സിൻ നയതന്ത്രം'; ഏഴ് അയൽരാജ്യങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി ഇന്ത്യ; കോവിഷീൽഡും കോവാക്‌സിനും ആദ്യം നൽകുക സൗജന്യമായി; ആഴ്ചകൾക്കുള്ളിൽ കൈമാറുമെന്ന് റിപ്പോർട്ട്

'കോവിഡ് വാക്‌സിൻ നയതന്ത്രം'; ഏഴ് അയൽരാജ്യങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി ഇന്ത്യ; കോവിഷീൽഡും കോവാക്‌സിനും ആദ്യം നൽകുക സൗജന്യമായി; ആഴ്ചകൾക്കുള്ളിൽ കൈമാറുമെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: 'വാക്‌സീൻ നയതന്ത്രത്തിന്റെ' ഭാഗമായി രാജ്യത്ത് നിർമ്മിച്ച കോവിഡ് വാക്‌സീനുകൾ അയൽ രാജ്യങ്ങൾക്ക് ആഴ്ചകൾക്കുള്ളിൽ എത്തിച്ചുകൊടുക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാന്മർ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, മൗറീഷ്യസ് എന്നീ രാജ്യങ്ങൾക്ക് വാക്‌സീൻ സൗജന്യമായി ഉടൻ കൈമാറാനാണ് ഇന്ത്യയുടെ ശ്രമം.

സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച ഓക്‌സ്ഫഡ് - അസ്ട്രാസെനക്കയുടെ കോവിഷീൽഡ് വാക്‌സീൻ, ഭാരത് ബയോടെക്കിന്റെ കോവാക്‌സീൻ എന്നിവയാണ് ഇന്ത്യ കൈമാറുക. ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ലെങ്കിലും അടുത്ത ഷിപ്‌മെന്റുകൾക്ക് ഓരോ കമ്പനിക്കും രാജ്യങ്ങൾ പണം നൽകി വാങ്ങേണ്ടിവരും.

നേപ്പാളാണ് അവസാനമായി ഇന്ത്യയോട് വാക്‌സീൻ ആവശ്യപ്പെട്ടത്. മ്യാന്മറും ബംഗ്ലാദേശും സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്‌സീൻ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അവർക്ക് ഉറപ്പു നൽകിയിരുന്നു.

ബ്രസീലിന്റെ ഫിയോക്രൂസ് ഇൻസ്റ്റിറ്റ്യൂട്ട്, സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇങ്ങനെ കരാർ ഉണ്ടാക്കിയിട്ടുണ്ട്. 2 മില്യൺ ഡോസ് വാക്‌സീനുകൾ കൊണ്ടുപോകാൻ ബ്രസീൽ ഒരു വിമാനം അയച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ അപ്പോൾ വാക്‌സീൻ വിതരണം ആരംഭിക്കാത്തതിനാൽ കേന്ദ്രം അതിന് അനുമതി നൽകിയില്ല.

ഇന്ത്യക്കാർ ചെലവിടുന്നതിലും വളരെയധികം പണം വാക്‌സീനുകൾക്ക് വേണ്ടി മറ്റു രാജ്യങ്ങൾ ചെലവിടേണ്ടി വരില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു. വാക്‌സീൻ ആവശ്യമുള്ള രാജ്യങ്ങൾക്ക് കമ്പനികളുമായി നേരിട്ടു കരാർ ഉണ്ടാക്കാമെങ്കിലും കയറ്റുമതിക്ക് കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ആവശ്യമാണ്. രാജ്യത്ത് ആവശ്യത്തിന് വാക്‌സീൻ ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ ഈ ക്ലിയറൻസ് ലഭിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP