Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്തെ പുനരുപയോഗ ഊർജമേഖലയിൽ വൻ പദ്ധതികൾക്കായി ആദാനി ഗ്രൂപ്പും ടോട്ടൽ ഫ്രാൻസും ഒന്നിക്കുന്നു; ഗ്രീൻ എനർജിയുടെ 20ശതമാനം ഓഹരി ഇനി ടോട്ടൽ ഫ്രാൻസിന്; ഇടപാട് 2.5 ബില്യൺ ഡോളറിന്റേത്

രാജ്യത്തെ പുനരുപയോഗ ഊർജമേഖലയിൽ വൻ പദ്ധതികൾക്കായി ആദാനി ഗ്രൂപ്പും ടോട്ടൽ ഫ്രാൻസും ഒന്നിക്കുന്നു;   ഗ്രീൻ എനർജിയുടെ 20ശതമാനം ഓഹരി ഇനി ടോട്ടൽ ഫ്രാൻസിന്; ഇടപാട് 2.5 ബില്യൺ ഡോളറിന്റേത്

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: അദാനി ഗ്രീൻ എനർജിയുടെ 20ശതമാനം ഓഹരി പ്രമുഖ ഊർജോത്പാദന കമ്പനിയായ ടോട്ടൽ ഫ്രാൻസ് വാങ്ങുന്നു. അദാനി എന്റർപ്രൈസസിനുകീഴിലുള്ള കമ്പനിയുടെ ഓഹരികൾ പ്രൊമോട്ടർ ഗ്രൂപ്പിൽനിന്നാണ് ടോട്ടൽ ഫ്രാൻസ് വാങ്ങുന്നത്. 2.5 ബില്യൺ ഡോളറിന്റേതാണ് ഇടപാട്.

രാജ്യത്ത് പുനരുപയോഗ ഊർജമേഖലയിൽ വൻപദ്ധതികളാണ് ഇരുകമ്പനികളുംചേർന്ന നടപ്പാക്കാനിരിക്കുന്നത്. 450 ജിഗാവാട്ടിന്റെ പദ്ധതി 2030ഓടെ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.

അദാനി ഗ്രൂപ്പുമായി ടോട്ടൽ ഫ്രാൻസിന്റെ രണ്ടാമത്തെ ഡീലാണിത്. 2018ൽ അദാനി ഗ്യാസ് ലിമിറ്റഡിന്റെ 37.4ശതമാനവും ധർമ എൽഎൻജി പ്രൊഡക്ടിന്റെ 50ശതമാനവും ഓഹരികൾ ടോട്ടൽ ഫ്രാൻസ് സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP