Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്‌ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ

മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്‌ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

നുവരി രാവുകൾ അറിയപ്പെടുന്നതു തന്നെ തുഷാരകണങ്ങൾ ഉതിർക്കുന്ന തണുപ്പിന്റെ പേരിലാണ്. ഞാഞ്ഞൂലുകൾക്ക് പോലും കാമം മുളയ്ക്കുന്ന ജനുവരി രാവുകളെ പറ്റി പാടിയിട്ടുള്ളത് ലോർഡ് ബൈറണാണ്. എന്നാൽ, കുളിരൂറുന്ന ജനുവരി രാത്രികളും, മഞ്ഞിൽ പുതഞ്ഞ പകലുകളുമൊന്നും ആഫ്രിക്കൻ മരുഭൂമികൾക്കോ അറേബ്യൻ മരുഭൂമികൾക്കോ ഒട്ടും പരിചിതമല്ല. എന്നാൽ, ഈ വർഷം അതും സംഭവിച്ചിരിക്കുന്നു. സഹാറാ മരുഭൂമിയിൽ പലയിടങ്ങളിലും മഞ്ഞുവീഴ്‌ച്ചയുണ്ടായപ്പോൾ സൗദി അറേബ്യയിൽ താപനില മൈനസ് 2 വരെ താഴ്ന്നു.

സഹാറയിലെ മണൽക്കൂനകൾക്ക് മുകളിൽ പതിച്ച തുഷാരകണങ്ങൾ കാമറയിൽ പകർത്തിയപ്പോൾ അതൊരു വിശിഷ്ടമായ ചിത്രമായി മാറി. കാരണം അതൊരുസ്വപ്നം മാത്രമായിരുന്നു ഇന്നലെ വരെ. സൗദി അറേബ്യയിലും സമാനമായ സാഹചര്യമണുള്ളത്. അവിടെയും ഈ അപൂർവ്വ കാഴ്‌ച്ച കാണുവാൻ വിദേശികൾ ഉൾപ്പടെ നിരവധിപേരാണ് മരുഭൂമിയിലേക്ക് ഓടിയെത്തിയത്. അൾജീരിയയിലെ മരുഭൂമിയിൽ ഉള്ള ഒരു ചെറു പട്ടണമായ എയ്ൻ സെഫ്രയിൽ നിന്നും കരിം ബുഷേറ്റ എന്നൊരു ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം വൈറലായി മാറിക്കഴിഞ്ഞിരിക്കുന്നു.

മൈനസ് 3 ഡിഗ്രി വരെയായി അന്തരീക്ഷ താപനില താഴ്ന്ന സാഹചര്യത്തിൽ മഞ്ഞുപൊതിഞ്ഞ മരുമണ്ണിലൂടെ നടന്നുപോകുന്ന ആടുകളുടെ ചിത്രമായിരുന്നു അത്. മരുഭൂമിയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഈ കൊച്ചുപട്ടണം സമുദ്രന്നിരപ്പിൽ നിന്നും 1,000 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. അറ്റ്ലസ് മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ പട്ടണത്തിൽ ഇതാദ്യമായാണ് മഞ്ഞുവീഴുന്നത്.

സഹാറാ മരുഭൂമിയുടെ മിക്കയിടങ്ങളിലും മഞ്ഞു വീഴ്‌ച്ചയുണ്ടായി, ഇന്ന് വറ്റി വരണ്ട് കിടക്കുകയാണെങ്കിലും 15,000 വർഷങ്ങൾ കഴിയുമ്പോൾ ഇവിടെയെല്ലാം കനത്ത പച്ചപ്പ് വരുമെന്നാണ് ഭൗമ ശാസ്ത്രജ്ഞർ പറയുന്നത്. അരനൂറ്റണ്ടിനും വളരെ മുൻപാണ് ഇവിടെ ഇതിനുമുൻപ് അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിക്കും താഴ്ന്നത്.

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകങ്ങൾ മഞ്ഞിലൂടെ കൂട്ടത്തോടെ നടന്നു നീങ്ങുന്ന, അറേബ്യൻ മരുഭൂമികളീൽ നിന്നുള്ള ഫോട്ടോകളും വൈറൽ ആകുകയാണ്.

മരുഭൂമികളിൽ മഞ്ഞുവീഴുന്നത് എങ്ങനെ ?

മരുഭൂമികളിൽ ഹിമപാതമുണ്ടാകുന്നത് വിരളമാണെങ്കിലും തീർത്തും അസംഭവ്യമായ ഒന്നല്ല എന്നാണ് ഭൗമശാസ്ത്രജ്ഞർ പറയുന്നത്. രാത്രികാലങ്ങളിൽ മരുഭൂമിയിലെ അന്തരീക്ഷ താപനിലനാടകീയമായി താഴാറുണ്ട്. അതിന്റെ ഫലമായി ചിലപ്പോൾ മഞ്ഞുവീഴ്‌ച്ചയും ഉണ്ടായേക്കാം. എന്നാൽ, പകൽ ആകുമ്പോഴേക്കും അതെല്ലാം ഉരുകിപോവുകയും ചെയ്യും.

എന്നാൽ, ഇപ്പോൾ സൗദി അറേബ്യയിലും അൾജീരിയയിലും കണ്ട് മഞ്ഞുവീഴ്‌ച്ചക്ക് പുറകിൽ ഉള്ളത് അമിത മർദ്ദത്തിലുള്ള ശീതവായുപ്രവാഹമാണ്. ഇത് മരുഭൂമിയിലെ അന്തരീക്ഷത്തെ തണുപ്പിക്കും. ഇത്തരത്തിലുള്ള പ്രതിചക്രവാതങ്ങൾ (ആന്റിസൈക്ലോൺ) മദ്ധ്യേഷ്യയിൽ നിന്നും പ്രദക്ഷിണ ദിശയിൽ കറങ്ങി സൗദി അറേബ്യയ്ക്ക് മുകളിലെ ആകാശത്തിലെത്തുന്നു. വഴിയിലുള്ള അന്തരീക്ഷത്തിലെ ഈർപ്പം മുഴുവൻ ഇത് കൂടെ കൊണ്ടുവരും. ഈ ഈർപ്പകണങ്ങൾ ഘനീഭവിച്ചാണ് ഇപ്പോൾ മഞ്ഞുവീഴ്‌ച്ച ഉണ്ടായിരിക്കുന്നത്.

2018 ൽ ഇതിനു മുൻപ് അൾജീരിയൻ സഹാറയിൽ ഇത്തരത്തിലുള്ള മഞ്ഞുവീഴ്‌ച്ച ഉണ്ടായിട്ടുണ്ട്.അതിനു മുൻപ് 2017 ലും ഇത്തരത്തിലുള്ള പ്രതിഭാസം ഇവിടെ ദൃശ്യമായി. എന്നാൽ അതിനു മുൻപിത് ദൃശ്യമായത് 1980 ലായിരുന്നു. അതേസമയം സൗദി അറേബ്യയിലെ അസീർ മേഖലയിൽ ഇത് അര നൂറ്റാണ്ടിനു ശേഷമുള്ള മഞ്ഞുവീഴ്‌ച്ചയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP