Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ

പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി സാമൂഹിക പ്രശ്‌നങ്ങളിൽ പ്രതികരിക്കുകയും ചെയ്യാറുള്ള താരത്തിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾസോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നത്. ടൊവിനോ തന്റെ സമൂഹമാധ്യമങ്ങളിൽ U എന്നക്ഷരം അപ്‌ഡേറ്റ് ചെയ്തതോടെയാണ് ഇത് സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നത്.

ഒരു വിഭാഗം കമന്റ്‌ ചെയ്യുന്നത് പുതിയ പടത്തിന്റെ ഫസ്റ്റ് ലുക്കാണെന്ന്, ചിലർ പറയുന്നു U ടൊവിയുടെ പ്രൊഡക്ഷൻ ഹൗസാണെന്ന്. ഇത് U ആണോ എന്നുറപ്പില്ലെന്നും മറ്റെന്തോ ചിഹ്നമാണെന്നു കമന്റ് ചെയ്തവരും കുറവല്ല. U എന്നാൽ U സർട്ടിഫിക്കറ്റ് ആണെന്നും ഇനി മുതൽ ടോവിനൊ U സർട്ടിഫിക്കറ്റ് സിനിമകൾ മാത്രം ചെയ്യാൻ ചാൻസുണ്ടെന്നും ഒരു വിഭാഗം പ്രതികരിച്ചു. പലരും ചിത്രത്തിനു താഴെ ഇതെന്തെന്നറിയാതെ മിഴിച്ചുനിന്നു. Uവിന് പിന്നിലെ കഥ പലർക്കും പലതാണെങ്കിലും ഏവരും പൊതുവായി പറയുന്ന ഒരു കാര്യമുണ്ട്; U വെറും ഒരു സാംപിൾ ടീസറാണ്. ടൊവിനോയുടെ വലിയ എന്തോ ഉടൻ വരാനുണ്ട്. അത്തരമൊരു മെഗാ അനൗൺസ്‌മെന്റിന് കാത്തിരിപ്പാണ് സോഷ്യൽ മീഡിയ.

അതുകൊണ്ട്തന്നെ ഈ U എന്തെങ്കിലും സർക്കാർ ക്യാമ്പയിന്റെ ഭാഗമാണോ എന്നും ചർച്ചകളുണ്ട്. പ്രളയസമയത്ത് താരപരിവേഷം മാറ്റിവെച്ച് ടൊവിനോ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു. ഇപ്പോൾ കേരള സർക്കാരിന്റെ സന്നദ്ധ സംഘടനയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഇദ്ദേഹം. അടുത്തിടെയാണ് ടൊവിനോയെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. ഇനി അത്തരത്തിൽ എന്തെങ്കിലും പദ്ധതിയുടെ ഭാഗവുമാകാം ഈ U.

പ്രൊഡക്ഷൻ ഹൗസ് ചർച്ചകൾക്കാണ് മുൻതൂക്കം. കാരണം, യുവതാരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ എന്നിവർ അടുത്തിടെ സ്വന്തം പ്രൊഡക്ഷൻ കമ്പനികൾ ആരംഭിച്ചിരുന്നു. ടൊവിനോയും നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ് എന്നും ഈ U സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP