Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോ ബൈഡൻ അധികാരമേൽക്കാനിരിക്കെ അമേരിക്കയിൽ വീണ്ടും കലാപത്തിന് സാധ്യത; അൻപത് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ട്രംപ് അനുകൂല റാലി സംഘടിപ്പിക്കുമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പ്; അതീവ സുരക്ഷ ഒരുക്കാൻ നിർദ്ദേശം

ജോ ബൈഡൻ അധികാരമേൽക്കാനിരിക്കെ അമേരിക്കയിൽ വീണ്ടും കലാപത്തിന് സാധ്യത; അൻപത് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ട്രംപ് അനുകൂല റാലി സംഘടിപ്പിക്കുമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പ്; അതീവ സുരക്ഷ ഒരുക്കാൻ നിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൻ: അമേരിക്കയിലെ അൻപത് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ഡോണൾഡ് ട്രംപ് അനുകൂലികൾ റാലി സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ജനുവരി 20ന് പുതിയ അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ ആധികാരമേൽക്കാനിരിക്കെയാണ് അടുത്ത ആഴ്ച അവസാനത്തോടെ വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ മുന്നറിയിപ്പ്. ജനുവരി ആറിന് യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിനു പിന്നാലെ അതീവജാഗ്രതയിലാണ് രാജ്യം.

50 സ്റ്റേറ്റ് ആസ്ഥാനങ്ങളിൽ അതീവ സുരക്ഷ ഒരുക്കാനാണ് പൊലീസിന് എഫ്ബിഐ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റിപ്പോർട്ട് പരിഗണിച്ച് മിഷിഗൻ, വിർജീനിയ, വിസ്‌കോസിൻ, പെൻസിൽവാനിയ, വാഷിങ്ടൻ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കും. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിനെ തുടർന്ന് ടെക്‌സസ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. ടെക്‌സസിൽ തീവ്രവാദ ഭീഷണിയുണ്ടെന്നും ആസൂത്രിത ആക്രമണം നടത്താൻ സാധ്യതുണ്ടെന്നും രഹസ്യാന്വേഷണ വകുപ്പ് അറിയിച്ചതായി ടെക്‌സസിലെ പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.

മിഷിഗൻ, വിർജീനിയ, വിസ്‌കോസിൻ, പെൻസിൽവാനിയ, വാഷിങ്ടൻ എന്നിവിടങ്ങളാണ് അക്രമസാധ്യത കൂടുതലുള്ള സ്ഥലങ്ങളെന്നാണ് വിലയിരുത്തൽ.

എന്തൊക്കെ ഭീഷണികളാണ് നിലനിൽക്കുന്നതെന്നും ഏതെങ്കിലും വിദേശ ഏജൻസികൾക്ക് ഇതിൽ പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് 4 യുഎസ് കോൺഗ്രസ് കമ്മറ്റിയിലെ ഡെമോക്രാറ്റിക് നേതാക്കൾ എഫ്ബിഐയോടും മറ്റ് അന്വേഷണ ഏജൻസികളോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കാപിറ്റോൾ ആക്രമണത്തിനു പിന്നാലെ ദേശീയ സുരക്ഷാ ഗാർഡുകൾ വാഷിങ്ടൻ നഗരം വളഞ്ഞിരിക്കുകയാണ്. നഗരത്തിലേക്കുള്ള പാലങ്ങളും റോഡുകളുമെല്ലാം അടച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP