Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് ഉദ്യോ​ഗസ്ഥന് നേരേ ആക്രമണവും വധഭീഷണിയും; യുവാവ് അറസ്റ്റിൽ

പൊലീസ് ഉദ്യോ​ഗസ്ഥന് നേരേ ആക്രമണവും വധഭീഷണിയും; യുവാവ് അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം കൺട്രോൾ റൂം വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പിണ്ടിമന വേട്ടാമ്പാറ ഭാഗത്ത് തവരക്കാട്ട് വീട്ടിൽ റോബിൻ ജോസഫ് പോൾ ( 42 )നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ റോബിൻ തന്റെ മാതാവിനെ ഉപദ്രവിക്കുന്നു എന്ന് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വേട്ടാമ്പാറ ഭാഗത്ത് വീട്ടിൽ എത്തിയ പൊലീസ് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ അക്രമാസക്തനായത്. പൊലീസ് ഉദ്യോഗസ്ഥന്റ കോളറിൽ പിടിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിയിരുന്നു.

എസ് ഐ മാരായ ശ്യാംകുമാർ, ഷാജു ഫിലിപ്പ് എ എസ് ഐ മാരായ ശ്രീകുമാർ, ഷാജി കുര്യാക്കോസ്, പൊലീസുകാരായ അനീഷ്, ജയൻ എന്നിവർ ചേർന്നാണ് റോബിനെഅറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP